Connect with us

kerala

പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചു

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.

Published

on

എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് കേരളത്തില്‍ എത്തുന്നത്. തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടിയില്‍ മോദി പങ്കെടുക്കും. കുന്നംകുളത്ത് രാവിലെ 11 മണിക്കാണ് ആദ്യ പൊതുയോഗം.

തൃശൂര്‍, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി മോദി വോട്ട് തേടും.ഇതിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മൈതാനത്താണ് പ്രസംഗിക്കുക. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മോദി കൊച്ചിയിലെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്.

Published

on

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

 

 

Continue Reading

kerala

പുലിപ്പല്ല്: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുക.

Published

on

നിയമവിരുദ്ധമായി പുലിപ്പല്ല് സൂക്ഷിച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പര്‍ വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുക. അതേസമയം ഫ്‌ലാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ വേടനും മ്യൂസിക് ബാങ്കിലെ എട്ട് സഹപ്രവര്‍ത്തകര്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വൈറ്റിലയിലുള്ള വേടന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് പുലിപ്പല്ല് ഉപയോഗിച്ച മാല കണ്ടെത്തിയത്. എന്നാല്‍ തായ്ലന്‍ഡില്‍ നിന്ന് വാങ്ങിയതാണെന്നായിരുന്നു വേടന്‍ ആദ്യം മൊഴി നല്‍കിയത്. പിന്നീട് തമിഴ്‌നാട്ടിലുള്ള ആരാധകന്‍ തന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.

ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഒന്നു മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ച വേടനെ കോടനാട് റേഞ്ച് ഓഫീസിലേക്ക് ഇന്നലെ രാത്രി കൊണ്ടുപോയി.

അതേസമയം, ഫ്‌ലാറ്റില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുക്കില്ല.

 

Continue Reading

kerala

ഷൊര്‍ണൂരില്‍ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി

ഇന്ന് രാവിലെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത്.

Published

on

പാലക്കാട് ഷൊര്‍ണൂരില്‍ നിന്നും മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. കൂനത്തറ സ്വദേശിനി ശാസ്ത, കൈലിയാട് സ്വദേശിനി അനുഗ്രഹ, ദേശമംഗലം സ്വദേശിനി കീര്‍ത്തന എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത്.

തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലായി പരാതി നല്‍കുകയായിരുന്നു. ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂവരും.

Continue Reading

Trending