തിരുവനന്തപുരം: ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. അണ്ടൂര്‍ക്കോണം സ്വദേശി ഗോകുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഏറെക്കാലം സംഭവം പുറത്തുവരാതിരുന്നതിന് പിന്നിലും ഈ ഭീഷണിയാണെന്നാണ് സൂചന.
കുട്ടിക്ക് നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഗോകുലിനെ റിമാന്‍ഡ് ചെയ്തു.