kerala

കാസര്‍കോട്ട് വൈദ്യുതി തൂണിലിടിച്ച് പൊലീസ് വാഹനം കത്തിനശിച്ചു

By webdesk11

February 23, 2023

കാസര്‍കോട്: വൈദ്യുതി പോസ്റ്റിലിടിച്ച് പൊലീസിന്റെ നെറ്റ് പട്രോളിംഗ് വാഹനത്തിനു തീപിടിച്ചു. കാസര്‍കോട് വിദ്യാനഗര്‍ സ്റ്റേഡിയം റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.15 ഓടെയാണ് അപകടം. വിദ്യാനഗര്‍ പൊലീസിന്റെ കെഎല്‍ 14 സിഎന്‍ 8068 നമ്പര്‍ ബൊലോറോ വാഹനത്തിനാണ് തീപിടിച്ചത്.

വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ഫോഴ്സ് എത്തി തീ അണച്ചെങ്കിലും അനിയന്ത്രിതമായി തീപടര്‍ന്നതിനെ തുടര്‍ന്ന് വാഹനം പൂര്‍ണമായും അഗ്‌നിക്കിരയായിരുന്നു. വാഹനത്തില്‍ വിദ്യാനഗര്‍ എസ്.ഐയും ഹോംഗാര്‍ഡും മാത്രമാണ് ഉണ്ടായിരുന്നത്. ഹോംഗാര്‍ഡ് കെ.യു ബിജുവിനെ നിസാര പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.