X

കൂടരഞ്ഞിയില്‍ തടി കയറ്റിവന്ന വാഹനം മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

കുടരഞ്ഞി: പുഷ്പഗിരിക്ക് സമീപം മാങ്കയത്ത് തടി കയറ്റിവന്ന വാഹനത്തെ മറ്റൊരു വാഹനമിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ തടി വണ്ടി സംസാരിച്ചുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി വാഹന അപകടത്തില്‍ ഒരാള്‍ മരിക്കുകയും. 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മാങ്കയം പുഷ്പഗിരി റോഡില്‍ ഇന്നലെ വൈകീട്ടാണ് അപകടം. കൂമ്പാറ ഭാഗത്ത് നിന്നും തടി കയറ്റി വരുകയായിരുന്ന പിക്കപ്പിന്റെ പിന്നില്‍ ടിപ്പര്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. അപകടസമയത്ത് വഴിയരികില്‍ സംസാരിച്ച് നിന്നിരുന്ന സംഘത്തില്‍ പെട്ട പ്രദേശവാസിയായ കളത്തിപ്പറമ്പില്‍ മാത്യൂവാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മകന്‍ സാന്റി, പുളിമൂട്ടില്‍ ജോണി, ആശാരിപറമ്പില്‍ ബാബു എന്നിവര്‍ക്കും പിക്കപ്പ് ഡ്രൈവര്‍, ക്ലിനര്‍ എന്നിവര്‍ക്കും പരിക്കേറ്റു.

 

 

 

 

webdesk14: