kerala
‘കേരളത്തിൽ സിപിഎം പൂതലിച്ച അവസ്ഥയിൽ’- വിമർശിച്ച് എ വിജയരാഘവൻ
സർക്കാറിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ടും പറഞ്ഞു

സംസ്ഥാനത്ത് സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന് പി.ബി അംഗം എ. വിജയരാഘവന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തുള്ള മധ്യമേഖല റിപ്പോര്‍ട്ടിങ്ങിലാണ് വിമര്‍ശനം. സര്‍ക്കാരിനെതിരെയുള്ള ജനവികാരം തോല്‍വിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
ജനങ്ങളെ മനസിലാക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ലെന്നും പ്രകാശ് കാരാട്ട്.. അടിത്തറ വോട്ടുകള്‍ ബിജെപിയിലേക്ക് പോയത് പരിശോധിക്കണമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ ഐസക് കുറിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിന്റെ വടക്കന്‍ മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ സര്‍ക്കാരിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ വരെ നടത്തിയ റിപ്പോര്‍ട്ടിങ്ങില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചത് പിബി അംഗം എ വിജയരാഘവനാണ്. ഇതിനിടെയാണ് കേരളത്തില്‍ സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന പരാമര്‍ശം അദ്ദേഹം നടത്തിയത്. പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടമായി. അടിസ്ഥാന വോട്ടുകളിലെ ചോര്‍ച്ച ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടിങ്ങില്‍ നിര്‌ദേശമുയര്‍ന്നു.
kerala
എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ
പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്.

വണ്ടൂർ:വിൽപ്പനക്കായി കൊണ്ട് പോകുന്നതിനിടെ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ. പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.
മുപ്പത് വയസ്സുകാരനായ പാണ്ടിക്കാട് ഒറവമ്പുറം കുന്നുമ്മൽ ഷഹനുൽ ഫർഷാദ്, ഇരുപത് വയസ്സുകാരനായ അരിക്കണ്ടംപാക്ക് കണ്ണൻചെത്ത് ശാഹുൽ ഹമീദ് എന്നിവരെയാണ് വണ്ടൂർ പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. വണ്ടൂർ ടൗണിലും പരിസരങ്ങളിലും കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് എം.ഡി. എം.എ. എത്തിച്ചു കൊടുക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. രാത്രി എട്ടു മണിക്ക് വണ്ടൂർ പുളിക്കലിൽ ഇവർ കാറുമായി നിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചാണ് ഡാൻസാഫ് സംഘം എത്തിയത്. ഇതോടെ ഡാൻസാഫ് സംഘത്തിന്റെ വാഹനത്തിൽ ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ഇടിച്ച് കടന്നു കളയാനുള്ള ശ്രമവും ഉണ്ടായി.
തുടർന്ന് അൽപ്പം സാഹസിക്കപ്പെട്ടാണ് പോലീസ് ഇവരെ കീഴടക്കിയത്. 1.84 ഗ്രാം എം ഡി എം എ, ഇലക്ട്രോണിക്ക് ത്രാസ്സുകൾ, എം.ഡി. എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് പൈപ്പ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സെൻ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്. പിടിയിലായ ഷഹനുൽ ഫർഷാദിന് മഞ്ചേരി പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിന് 2 കേസ്സുണ്ട്. വണ്ടൂർ പോലീസ് സബ് ഇൻസ്‌പെക്ടർ എം ആർ സജി, സിപിഒ കെ പി വിനേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
kerala
പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
kerala
കനത്ത മഴ; എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്.

കനത്ത മഴയിലും കാറ്റിലും എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു. ഇതുവരെ ജില്ലയിലെ 336 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ, മൂവാറ്റുപുഴ, പെരിയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. കോഴിക്കോട് പാറക്കടവ്, വാണിമേല്‍, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. താമരശ്ശേരി ചുരം നാലാം വളവില്‍ കാറ്റില്‍ മരം വീണു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി. ഒന്‍പതാം വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് പാറക്കല്ല് പതിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.
-
india3 days ago
ഇന്ത്യയില് നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന് റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala1 day ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
kerala3 days ago
മലപ്പുറത്ത് നിര്മാണത്തിലിരുന്ന വീട് തകര്ന്നുവീണ് നാലുപേര്ക്ക് പരിക്ക്
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്ക്ക് ഹോഗന് അന്തരിച്ചു
-
kerala3 days ago
ആര്എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്വകലാശാല വി.സി.മാര് പങ്കെടുക്കുമെന്ന് സംഘാടകര്
-
kerala3 days ago
അടൂരില് പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്ദനം
-
kerala3 days ago
വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന് വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്കി യൂത്ത് കോണ്ഗ്രസ്
-
kerala3 days ago
പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം; കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്