Connect with us

Video Stories

ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു

മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി താമസിച്ച മലയാളി കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട ജംഷിദ്

Published

on

ഗൂഡല്ലൂരില്‍ മലയാളി യുവാവിനെ കാട്ടാന കുത്തിക്കൊന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജംഷിദ് (37) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി താമസിച്ച മലയാളി കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട ജംഷിദ്. ഇന്നലെ രാത്രി 12 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബംഗളുരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്.

india

അനാസ്ഥയുടെ വിലയായി 18 ജീവനുകള്‍

ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉദാസീനമായ സമീപനമുണ്ടായെന്നും മരണപ്പെട്ടവരുടെയും അപകടത്തില്‍ പെട്ടവരുടെയും കൃത്യമായ വിവര ങ്ങള്‍പോലും പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Published

on

ഒന്നര നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന മഹാകുംഭമേളയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമായിക്കരുതുന്ന വലിയൊരുവിഭാഗം ജനങ്ങള്‍ അതിവസിക്കുന്നൊരു രാജ്യത്ത്, അവരുടെ വിശ്വാസാചരങ്ങളെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഇടുങ്ങിയ ചിന്താഗതികളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച ഭരണകൂടങ്ങളുടെ ദുഷ്‌ചെയ്തികളുടെ അനന്തര ഫലമാണ് രാജ്യമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അമ്പതുകോടിയോളം ആളുകള്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി അറിയിച്ച പ്രസ്തുത ചടങ്ങിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മോദി യോഗി സര്‍ക്കാറുകള്‍ വലിയ അവകാശ വാദങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. സമാനതകളില്ലാത്ത മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ഇത്തവണ സുരക്ഷക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും കോടികളാണ് ഇതിനായി വകയിരുത്തിയിരിക്കുന്നതെന്നുമായിരുന്നു കുംഭമേള ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.പി ചീഫ് സെക്രട്ടറി പ്രസ്താവിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ മുന്നൊരുക്കങ്ങള്‍ എത്രമാത്രം ദുര്‍ബലമായിരുന്നുവെന്നതിന്റെ തെളി വായിരുന്നു പ്രയാഗ്‌രാജില്‍ തിക്കിലും തിരക്കിലുംപെട്ടുണ്ടായ മരണങ്ങള്‍. ഗംഗയും യമുനയും ഐതിഹ്യത്തിലെ സരസ്വതി നദിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ വിശിഷ്ട ദിനമായ മൗനി അമാവാസി ദിനത്തില്‍ പുണ്യ സ്‌നാനെത്തിയവരായിരുന്നു അന്ന് ദുരന്തത്തില്‍പെട്ടത്. ഡിസംബര്‍ 25 മുതല്‍ 30 വരെയുള്ള മൗനി അമാവാസി കാലത്ത് മാത്രം അഞ്ചു കോടി ഭക്തരെത്തുമെന്നതുള്‍പ്പെടെയു ളള കണക്കുകളെല്ലാം സര്‍ക്കാറിന്റെ കൈയ്യിലുണ്ടായിരിക്കുമ്പോഴാണ് വലിയ സുരക്ഷാ വീഴ്ച്ച അന്നു സംഭവിച്ചത്.

സാധാരണക്കാരുടെ ആചാരാനുഷ്ടാന കര്‍മങ്ങള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാതെ വി.ഐ.പികള്‍ക്ക് ഒരുക്കിയ വലിയ സന്നാഹങ്ങളായിരുന്നു ഈ ദുരന്തത്തിന് പ്രധാന കാരണമായി പറയപ്പെട്ടിരുന്നത്. സ്‌നാനത്തിനു വിശേഷപ്പെട്ട ആറു ദിവസങ്ങളിലും തീര്‍ഥാടകപ്രവാഹമുണ്ടാകുമെന്നതി നാല്‍ അന്ന് വി.ഐ.പികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തുടക്കത്തില്‍ വ്യക്തമാക്കിയിരുന്ന സര്‍ക്കാര്‍ ആ തീ രുമാനത്തില്‍ നിന്ന് പിന്നീട് പിറകോട്ടുപോകുകയായിരുന്നു. ത്രിവേണി സംഗമത്തിന് ശേഷം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ പൊലീസ് ഇടപെടലുണ്ടായില്ലെന്നും ഒരു കൂട്ടം ആളുകള്‍ സ്‌നാനം നടത്തി തിരിച്ചുവരുമ്പോള്‍, അതിലേറെ ആളുകള്‍ അങ്ങോട്ടേക്കുള്ള യാത്രയി ലായിരുന്നുവെന്നും പോകുന്നവര്‍ക്കും വരുന്നവര്‍ക്കും ഒരു വഴിതന്നെയാണ് ഉണ്ടായിരുന്നതെന്നുമുള്ള ഭക്തരുടെ സാക്ഷ്യപ്പെടുത്തല്‍ സര്‍ക്കാറിന്റെ വീഴ്ചകള്‍ക്കുള്ള വ്യക്തമായ തെളിവായി മാറിയിരുന്നു. ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉദാസീനമായ സമീപനമുണ്ടായെന്നും മരണപ്പെട്ടവരുടെയും അപകടത്തില്‍ പെട്ടവരുടെയും കൃത്യമായ വിവര ങ്ങള്‍പോലും പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ ദുരന്തത്തില്‍ നിന്ന് മോദി യോഗി സര്‍ക്കാറുകള്‍ ഒരുപാഠവും പഠിക്കാന്‍ തയാറായില്ലെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷനിലുണ്ടായ അപകടം. കുംഭമേളക്കായി പ്രയാഗ് രാജിലേക്ക് ട്രെയിന്‍ കയറാനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 18 പേരെയും ഗുരുതരമായി പരിക്കേറ്റ അനേകം പേരെയും അധികൃതര്‍ ദുരന്തങ്ങളിലേക്ക് തള്ളിവിടു കയായിരുന്നുവെന്ന് അവിടെയുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പ്രയാഗ് രാജിലേക്ക് ഒരു മണിക്കുറില്‍ മാത്രം 1500 ടിക്കറ്റുകളാണ് റെയില്‍വെ വിറ്റത്. പ്ലാറ്റ്‌ഫോമിലേക്കുള്ള നടപ്പാതയില്‍ മണിക്കുറുകള്‍ക്കു മുമ്പെയുണ്ടായ അഭൂതപൂര്‍വമായ തിരക്ക് ഒരു ദുരന്തത്തിന്റെ എല്ലാ സാധ്യതകളും മുന്‍കൂട്ടി പ്രകടമാക്കിയിട്ടും റെയില്‍വേ കൈയ്യുംകെട്ടിനോക്കിനില്‍ക്കുകയാണുണ്ടായത്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിനുള്ള റെയില്‍വേ പൊ ലിസോ, ആര്‍.പി.എഫോ., ഡല്‍ഹി പൊലീസോ ഒന്നും സ്ഥലത്തുണ്ടായിരുന്നില്ല. ഇന്റലിജന്‍സ് മുന്നറിയിപ്പും അധികൃതര്‍ വകവെക്കുകയുണ്ടായില്ല.

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ പതിനാലാം പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രയാഗ്‌രാജ് എക്‌സ്പ്രസ് പുറപ്പെടാനിരിക്കെ പന്ത്രണ്ടും പതിമുന്നും പ്ലാറ്റ്‌ഫോമില്‍ നേരത്തെ എത്തേണ്ട ട്രെയിനുകള്‍ വൈകിയെത്തിയതോടെയാണ് രംഗം അനിയന്ത്രിതമായിത്തീര്‍ന്നത്. ഇതേ സമയത്തുതന്നെ പതി നാറാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ്‌രാജ് സ്‌പെഷല്‍ ട്രെയിന്‍ എത്തുന്നതായി തെറ്റായ അനൗണ്‍സ്‌മെന്റും റെയില്‍വേ നല്‍കുകയുണ്ടായി. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കായ ആളുകള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കാന്‍ തുടങ്ങിയതോടെയുണ്ടായ എല്ലാം കൈവിട്ടു പോവുകയായിരുന്നു. കുംഭമേളക്കിടെയു ണ്ടായതുപോലെ തന്നെ ഇവിടെയും ദുരന്തത്തിന്റെ വ്യാപ്തി ഒളിപ്പിച്ചുവെക്കാനാണ് റെയില്‍വേ മന്ത്രാലയം തയാറായത്. പരസ്പര വിരുദ്ധമായ വിശദീകരണങ്ങള്‍ കൊണ്ടിരുന്ന മന്ത്രാലയം മരണപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവിടാന്‍പോലും ആദ്യഘട്ടത്തില്‍ തയാറായില്ല. റെയില്‍വേ മന്ത്രിയാകട്ടേ ഒരു വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരണം നല്‍കാനുള്ള മര്യാദപോലും കാണിച്ചിട്ടല്ല. പതിവുപോലെ അന്വേഷണ കമ്മീഷനെ വെച്ച് തടിയൂരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ എന്തെങ്കിലും പശ്ചാത്താപമുണ്ടെങ്കില്‍ ആ പദവി വിട്ടൊഴിയാനുള്ള മര്യാദയെങ്കിലും അദ്ദേഹം പ്രകടിപ്പിക്കേ ണ്ടതുണ്ട്. അല്ലാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസഭ യില്‍നിന്നു പുറത്താക്കാനുള്ള ആര്‍ജ്ജവം പ്രധാനമന്ത്രി പ്രകടിപ്പിക്കണം.

Continue Reading

Video Stories

നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആരോപണവിധേയനായ കളക്ടര്‍ സിപിഎം സംഘടന പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു

സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ഫ്‌ളാഗ് ഓഫ് ചെയ്തതിലൂടെ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ രാഷ്ട്രീയവിധേയത്വം തെളിയിച്ചിരിക്കുകയാണ്.

Published

on

സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തതാണ് വിവാദമായിരിക്കുന്നത്. നിയന്ത്രണത്തിലുള്ള എകെജി പഠനഗവേഷണകേന്ദ്രം, പാട്യം ഗോപാലന്‍ ഗവേഷണകേന്ദ്രം എന്നിവയുടെ ബാനറില്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന്‍റെ ഭാഗമായാണ് മോണിംഗ് വാക്ക് സംഘടിപ്പിച്ചത്.

തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്നു ഫണ്ട് തട്ടിയെടുക്കാനുള്ള സിപിഎം പരിപാടിക്ക് ജില്ലാ കലക്ടര്‍ കൂട്ടുനില്‍ക്കുന്നതായി കണ്ണൂർ ഡിസിസി പ്രസിഡൻ്റ്  മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ഫ്‌ളാഗ് ഓഫ് ചെയ്തതിലൂടെ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ രാഷ്ട്രീയവിധേയത്വം തെളിയിച്ചിരിക്കുകയാണ്.

എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആരോപണവിധേയനായ കളക്ടര്‍ തന്‍റെ സ്ഥാനം നിലനിര്‍ത്താന്‍ സിപിഎമ്മിനു വിടുപണി ചെയ്യുകയാണെന്നും മാർട്ടിൻ ജോർജ്ജ് കുറ്റപ്പെടുത്തി.

“സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ഫ്‌ളാഗ് ഓഫ് ചെയ്തതിലൂടെ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ രാഷ്ട്രീയവിധേയത്വം തെളിയിച്ചിരിക്കുകയാണ്. എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആരോപണവിധേയനായ കളക്ടര്‍ തന്‍റെ സ്ഥാനം നിലനിര്‍ത്താന്‍ സിപിഎമ്മിനു വിടുപണി ചെയ്യുകയാണ്” മാർട്ടിൻ ജോർജ്ജ് പറഞ്ഞു . കളക്ടർ രാഷ്ട്രീയ ചായ്‌വോടുകൂടി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തതിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകുമെന്ന് മാർട്ടിൻ ജോർജ്ജ് പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

Video Stories

മോദിയുടെ നയതന്ത്രം പാളി? യു.എസിന്റെ ചങ്ങലപ്പൂട്ടില്‍ ഉരിയാടാതെ കേന്ദ്രം

വന്‍ വിജയമായിരുന്നുവെന്ന് സ്വയം കൊട്ടിഘോഷിക്കുമ്പോഴും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ കൊടും കുറ്റവാളികള്‍ എന്നോണം വിലങ്ങും, കാല്‍ ചങ്ങലുയുമിട്ട് കയറ്റി വിട്ടതിനെക്കുറിച്ച് ഒന്നും മിണ്ടാതെ മൗനത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും.

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനമൊക്കെ ഗംഭീരമായി കഴിഞ്ഞുവെന്നാണ് വെപ്പ്. എന്തിനാണ് പര്യടനം നടത്തിയതെന്നും ആര്‍ക്കാണ് ഗുണമുണ്ടായതെന്നും ഇപ്പോഴും വ്യക്തമല്ല. വന്‍ വിജയമായിരുന്നുവെന്ന് സ്വയം കൊട്ടിഘോഷിക്കുമ്പോഴും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ കൊടും കുറ്റവാളികള്‍ എന്നോണം വിലങ്ങും, കാല്‍ ചങ്ങലുയുമിട്ട് കയറ്റി വിട്ടതിനെക്കുറിച്ച് ഒന്നും മിണ്ടാതെ മൗനത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും.

സകല മനുഷ്യാവകാശങ്ങളും ലംഘിച്ച് കൊണ്ടാണ് അമേരിക്ക കാലിലും കൈയ്യിലും വിലങ്ങണിയിച്ച് ഇന്ത്യക്കാരെ നാടുകടത്തിയത്. ഇനെതിരെ കേന്ദ്രം പ്രതികരിക്കുന്നില്ല എന്നതാണ് വസ്തുത. എന്തിനാണ് സ്വന്തം നാടിന് നേരെ കണ്ണടയ്ക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് കേന്ദ്രം. 116 ഇന്ത്യാക്കാരുമായി ശനിയാഴ്ച അമൃത്‌സറിലെത്തിയ രണ്ടാമത്തെ യുഎസ് വിമാനത്തിലെ യാത്രക്കാരേയും വിലങ്ങണിയിച്ചിരുന്നു എന്ന് ദല്‍ജിത് സിംഗ് എന്ന യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ ഇന്ത്യയോടുള്ള സമീപനം ക്രൂരമായിക്കൊണ്ടിരിക്കുമ്പോള്‍ ഇവിടെ പ്രതിഷേധങ്ങള്‍ എങ്ങും അലയടിക്കുകയാണ്. മോദിയുടെ അമേരിക്കയുമായുള്ള നയതന്ത്രം തികച്ചും പാളിപ്പോയി എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. തന്റെ പ്രിയ സുഹൃത്താണ് ട്രംപ് എന്ന് പറയുമ്പോഴും സൗഹൃദ ബന്ധം അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്ന് വ്യക്തം. അതിന്റെ യാതൊരു മെച്ചവും ഇന്ത്യക്ക് ലഭിക്കുന്നില്ല. പിന്നെ എന്ത് രാഷ്ട്രീയ ബന്ധമാണ് മറ്റൊരു രാജ്യത്തെ പ്രസിഡന്റുമായി തുടരുന്നത് എന്ന് ചോദിച്ചാല്‍ തികച്ചും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കെന്ന് പറയേണ്ടി വരും.

കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി പാടാറുള്ള ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പോലും യുഎസിന്റെ നരാധമ പ്രവര്‍ത്തിയെ തികച്ചും എതിര്‍ത്തുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ മിണ്ടാട്ടം മുട്ടി നില്‍ക്കുകയാണ്. ദേശ സ്‌നേഹത്തിന്റെ തെല്ലു പോലും വികാരം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. യുഎസിന്റെ പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാരമാണ് കുടിയൊഴുപ്പിക്കല്‍ നടത്തുന്നത് എന്നാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ അമേരിക്കയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പിന്നീട് പറഞ്ഞത്. അതൃപ്തി അറിയിച്ച ശേഷവും ചങ്ങലപ്പൂട്ട് ആവര്‍ത്തിച്ച അമേരിക്കന്‍ സമീപനത്തെയാണ് പ്രതിപക്ഷം ഉള്‍പ്പെടെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നിട്ടും മോദി സര്‍ക്കാരിന് പ്രതികരിക്കാന്‍ സമയം ആയില്ല എന്ന് തോന്നുന്നു. .

പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ ആലിംഗനം ചെയ്‌തെങ്കിലും കുടിയൊഴിപ്പിക്കല്‍ നയത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല എന്ന് വ്യക്തമാക്കിയിരുന്നു. വിദേശ പര്യടനം നടത്തിയതില്‍ ഇന്ത്യക്കാരുടെ ഒരു പ്രതീക്ഷ അവിടെ അസ്തമിച്ചു. എന്നാല്‍ ദുര്‍ബലനെന്ന് ബിജെപിക്കാര്‍ ആക്ഷേപിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്തുണ്ടായ വിവാദത്തില്‍ അമേരിക്കയെ വരച്ച വരയില്‍ നിര്‍ത്താന്‍ ഇന്ത്യന്‍ ഗവണ്മെന്റിന് കഴിഞ്ഞിരുന്നു എന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. ആ ചരിത്രം മന:പാഠമാക്കിയവര്‍ക്ക് ബിജെപി സര്‍ക്കാരിനോട് തോന്നുന്ന പുച്ഛം തികച്ചും സ്വാഭാവികം.

Continue Reading

Trending