Auto
ആരോഗ്യ സേതു ആപ്പില്‍ മലക്കം മറിഞ്ഞ് കേന്ദ്രം; സര്‍ക്കാരിന്റേതാണെന്നും അല്ലെന്നും വാദം
ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു
ന്യൂഡല്‍ഹി: ആരോഗ്യ സേതു ആപ്പ് വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രം. ആപ്പ് സര്‍ക്കാരിന്റേതാണെന്ന് കേന്ദ്രം വ്യക്തമാക്കി. സാങ്കേതിക രംഗത്തെ വിദഗ്ധരുടെ സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു.
ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. വിവരാവകാശ രേഖ പ്രകാരമുള്ള ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചതാരാണെന്നോ എങ്ങനെയാണെന്നോ അറിയില്ലെന്നു ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി സര്‍ക്കാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ആരോഗ്യ സേതുവിന്റെ നിര്‍മാണം അടക്കമുള്ള വിവരങ്ങള്‍ തേടി ആക്ടിവിസ്റ്റായ ഗൗരവ് ദാസ് ഐടി മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, നാഷണല്‍ ഇഗവേണന്‍സ് ഡിവിഷന്‍, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എന്നിവിടങ്ങളിലേക്കാണ് വിവരാവകാശ അപേക്ഷ അയച്ചത്.
കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി തയാറാക്കിയ ആരോഗ്യ സേതു ആപ്പ് ഇതിനകം ലക്ഷക്കണക്കിന് പേരാണ് ഉപയോഗിച്ചത്. ആപ്പിന്റെ സുരക്ഷിതത്വം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
Auto
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി ”ഇ-വിറ്റാര” ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
ഇന്ത്യയിലെ കാര്‍ വിപണിയില്‍ പുതിയ അധ്യായം തുറക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിലാണ് ഇ-വിറ്റാരയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ വിപണിയിലേക്കും കയറ്റി അയക്കുന്നു. ഓഗസ്റ്റില്‍ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ-വിറ്റാര യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചതായി കമ്പനി അറിയിച്ചു.
യുകെ, ജര്‍മ്മനി, നോര്‍വേ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, ഹംഗറി, ഐസ്ലാന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇതിനകം 2,900-ലധികം യൂണിറ്റുകള്‍ കയറ്റി അയച്ചത്.
ഇ-വിറ്റാരയുടെ ഡിസൈന്‍ മാരുതി സുസുക്കി ഇവിഎക്‌സ് കോണ്‍സെപ്റ്റില്‍ നിന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രധാന സവിശേഷതകള്‍: 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍ (IRVM), സെമി-ലെതറെറ്റ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്
ബാറ്ററി ഓപ്ഷനുകളും പ്രകടനവും: 49 kWh ബാറ്ററി – 144 bhp പവര്‍ (ഫ്രണ്ട്-വീല്‍ ഡ്രൈവ്), 61 kWh ബാറ്ററി – 174 bhp പവര്‍ (ഓള്‍-വീല്‍ ഡ്രൈവ് ഡ്യുവല്‍ മോട്ടോര്‍ കോണ്‍ഫിഗറേഷന്‍)
ഇ-വിറ്റാരയുടെ ഇന്ത്യയിലെ വിലയും റേഞ്ച് വിശദാംശങ്ങളും ഡിസംബര്‍ ലോഞ്ച് ദിനത്തില്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ, മഹീന്ദ്ര, ഹുണ്ടായി എന്നിവരോട് മത്സരം കടുപ്പിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം.
Auto
22 വര്‍ഷത്തിന് ശേഷം തിരിച്ചുവരവ്: നവംബര്‍ 25ന് ടാറ്റ സിയറ ഇന്ത്യന്‍ വിപണിയില്‍
പുതിയ സിയറയില്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും വലിയ പനോരാമിക് സണ്‍റൂഫ് ഉള്‍പ്പെടും.
മുംബൈ: 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന പുതിയ സിയറ വാഹനലോകത്ത് വലിയ ആവേശം സൃഷ്ടിക്കുന്നു. ”ദ ലെജന്‍ഡ് റിട്ടേണ്‍സ്” എന്ന പേരില്‍ പുറത്തിറങ്ങിയ പുതിയ ടീസറില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആദ്യമായി വ്യക്തമാകുന്നു. നവംബര്‍ 25ന് സിയറ ഇന്ത്യന്‍ വിപണിയില്‍ എത്തും.
പുതിയ സിയറയില്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും വലിയ പനോരാമിക് സണ്‍റൂഫ് ഉള്‍പ്പെടും. കൂടാതെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫ്രണ്ട് പാസഞ്ചറിനുള്ള പ്രത്യേക ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ എന്നിവയടങ്ങിയ ത്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണം ലഭ്യമാകും എന്നാണ് സൂചന.
ടാറ്റയുടെ മോഡല്‍ നിരയില്‍ സിയറ കര്‍വ്, ഹാരിയര്‍ മോഡലുകള്‍ക്കിടയിലായിരിക്കും സ്ഥാനം നേടുക. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയവയാണ് സിയറയുടെ പ്രധാന എതിരാളികള്‍.
ആദ്യം ഐസിഇ (പെട്രോള്‍/ഡീസല്‍) പതിപ്പായി സിയറ എത്തും. തുടര്‍ന്ന് ഇലക്ട്രിക് പതിപ്പും പുറത്തിറങ്ങും. 2023-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ ആദ്യമായി അവതരിപ്പിച്ച സിയറയെ, 2025-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രൊഡക്ഷന്‍ പതിപ്പായി പ്രദര്‍ശിപ്പിച്ചിരുന്നു.
Auto
പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു
ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്
പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്‌സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.
ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.
ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്‌സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.
-
GULF11 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories23 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

