ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പീപ്പിള്‍സ് ഡെമൊക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി)നേതാവ് അബ്ദുല്‍ഗനി ദര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. ശ്രീനഗറില്‍ കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഗനിക്ക് വെടിയേറ്റത്.

രണ്ടു കാറില്‍ പോലീസ് അകമ്പടിയോടെയാണ് ഗനി യാത്ര ചെയ്തിരുന്നത്. വെടിയേറ്റ ഗനിയെ ശ്രീനഗറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കിടയില്‍ ആക്രമണത്തിന് ഇരയാകുന്ന മൂന്നാമത്തെ രാഷ്ട്രീയ നേതാവാണ് അദ്ദേഹം.

കോണ്‍ഗ്രസ്സില്‍ നിന്ന് 2014-ലാണ് അബ്ദുല്‍ ഗനി പി.ഡി.പിയിലെത്തിയത്. അഭിഭാഷകന്‍ കൂടിയായ ഗനി പി.ഡി.പിയുടെ പുല്‍വാമ യൂനിറ്റ് പ്രസിഡന്റാണ്.