ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദ്‌നിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ സഫ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഏറെ നാളായി അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്. രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായ വര്‍ധിക്കുകയും മരുന്നുകള്‍ നല്‍കിയുള്ള ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചത്.

ഇന്നു രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. നാളെയാണ് ശസ്ത്രക്രിയ. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ 2007ല്‍ കുറ്റവിമുക്തനാക്കി വിട്ടയച്ച മഅദനിയെ 2010ല്‍ ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.