തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. തെളിവു നശിപ്പിച്ച മുന്‍ െ്രെകം ബ്രാഞ്ച് എസ്പിക്കെതിരെ കേസ്. െ്രെകംബ്രാഞ്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.ടി.മൈക്കിളിനെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

തെളിവു നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇതില്‍ നാലാം പ്രതിയായി കെ.ടി.മൈക്കിളിനെ ഉള്‍പ്പെടുത്തി. അഭയ കേസുമായി ബന്ധപ്പെട്ട അനുബന്ധ ഹര്‍ജിയിലാണ് തെളിവു നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

കേസിലെ പ്രതികളായ ഫാ.തോമസ് എം കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ മറ്റ് മൂന്ന് പ്രതികള്‍.

1992 മാര്‍ച്ച് 27നാണു കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടത്. ലോക്കല്‍ പോലീസ് 17 ദിവസവും െ്രെകംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29 ന് സിബിഐ ഏറ്റെടുത്തു. അന്ന് എസ്പിയായിരുന്ന കെ.ടി.മൈക്കിളിനായിരുന്നു അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല.

പ്രാഥമിക അന്വേഷണത്തിനിടെ തൊണ്ടിമുതല്‍ ഉള്‍പ്പെടെ നശിപ്പിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. സബ്ഡിവിഷണല്‍ മജിസ്ട്േറ്റ് കോടതിയിലെ ജീവനക്കാരടക്കമുള്ളവരെ പ്രതിയാക്കണമന്നും ഹര്‍ജിയില്‍ ജോമോന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൈക്കിളിനെ മാത്രമാണു പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. തൊണ്ടിമുതല്‍ നശിപ്പിക്കപ്പെട്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് ഉത്തരവാദിത്തമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഇടപെടല്‍.

നേരത്തെ ജോമോന്റേയും മൈക്കിളിന്റേയും ഹര്‍ജികളില്‍ കോടതി വാദം കേട്ടിരുന്നു. മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ്.പി.തോമസിന്റെ വീഴ്ചകളും അന്വേഷിക്കണമെന്നായിരുന്നു മൈക്കിളിന്റെ ആവശ്യം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ആര്‍ഡിഒ കോടതിയില്‍ സമര്‍പ്പിച്ച തൊണ്ടിമുതലുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താത്തതിനു സിബിഐ യെ കോടതി വിമര്‍ശിച്ചിരുന്നു.

മുന്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ എസ്‌ഐ വി.വി.അഗസ്റ്റിന്‍, മുന്‍ െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി കെ.സാമുവല്‍ എന്നിവരെ തെളിവു നശിപ്പിച്ച കുറ്റത്തിനു സിബിഐ പ്രതിയാക്കിയിരുന്നു. എന്നാല്‍ ഇവര്‍ മരണപ്പെട്ടതിനാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.