മുംബൈ: എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാല്‍ നദിയില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയില്‍ വെച്ചാണ് സംഭവം. അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയില്‍ നീന്താന്‍ പോയിരുന്നു. നീന്തുന്നതിനിടെ ഒരു ചുഴിയില്‍ അകപ്പെടുകയായിരുന്നെന്നും എബിവിപി മുന്‍ ദേശീയ തലവന്‍ മിലിന്ദ് മറാത്തെ പറഞ്ഞു.