ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പെരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകന്‍ ജോര്‍ജ്ജ് വി.മാത്യു(13)വാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഷാര്‍ജ അല്‍ മജാസില്‍ റോഡിന് കുറുകെ കടക്കുമ്പോള്‍ സിഗ്നല്‍ വന്ന തെറ്റിച്ചു വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഷാര്‍ജ ഡിപിഎസ് സ്്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോര്‍ജ്ജ് വി.മാത്യു.