സോളാര്‍ റിപ്പോര്‍ട്ട് ഗുരുതരമാണെന്ന തരത്തില്‍ താന്‍ പറഞ്ഞതായി പുറത്തുവന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് കെ.പി.സി.സി വൈസ്പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും കേസെടുക്കുമെന്ന് പറയുകയും ചെയ്ത ശേഷം റിപ്പോര്‍ട്ട് ആരോപണവിധേയര്‍ക്ക് നല്‍കാതിരിക്കുന്നത് അനീതിയാണെന്നാണ് പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം വളച്ചൊടിക്കുകയായിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്:

“ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുക.കേസെടുക്കുമെന്ന് പറയുക. എന്നിട്ട്‌ ആ നിഗമനങ്ങളിലേക്കെത്തിയ റിപ്പോർട്ട്‌ ആരോപണവിധേയർക്ക്‌ നൽകാതിരിക്കുക.ഇത്‌ അനീതിയാണു.” ഇതാണു ഞാൻ പത്രസമ്മേളനത്തിൽ പറഞ്ഞത്‌. ചാനലിൽ വന്നപ്പോൾ സോളാർ റിപ്പോർട്ട്‌ ഗുരുതരമെന്ന് വി ഡി സതീശൻ എന്നായി വാർത്ത. ഇത്‌ കേട്ട്‌ സോഷ്യൽ മീഡിയായിലെ സ്നേഹിതന്മാർ കയറെടുക്കേണ്ട.