Connect with us

india

ഹത്രസില്‍ മതചടങ്ങിനിടെ അപകടം: തിക്കിലും തിരക്കിലും 87 മരണം

27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌റാസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പ്പെട്ട് നിരവധി പേര്‍ക്ക് ദാരുണാന്ത്യം. 87 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു ഗ്രാമത്തിൽ സത്‌സംഗത്തിനെത്തിയ വിശ്വാസികൾ പരിപാടി കഴിഞ്ഞു പിരിഞ്ഞുപോകുമ്പോഴാണു തിരക്കുണ്ടായത്. നിരവധി പേർക്കു പരുക്കുണ്ട്. 23 സ്ത്രീകളുടേതും ഒരു പുരുഷന്റേതുമടക്കം, ഇതുവരെ 27 മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫിസർ രാജ്കുമാർ അഗർവാൾ മാധ്യമങ്ങളോടു പറഞ്ഞു.

പ്രാദേശികമായി നടന്ന ‘സത്സംഗ്’ പരിപാടിക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

india

മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം; മുഖ്യ സംഘാടകന്‍ അറസ്റ്റില്‍

ബിധാന്‍നഗര്‍ കോടതിയില്‍ ഹാജരാക്കിയ ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Published

on

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശന പരിപാടിയുടെ മുഖ്യ സംഘാടകന്‍ അറസ്റ്റില്‍. ശതാദ്രു ദത്തയാണ് അറസ്റ്റിലായത്. മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂര്‍2025ന്റെ പ്രൊമോട്ടറും മുഖ്യ സംഘാടകനുമായ ഇയാളെ പശ്ചിമബംഗാള്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ബിധാന്‍നഗര്‍ കോടതിയില്‍ ഹാജരാക്കിയ ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ദത്തയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. കൊല്‍ക്കത്തയില്‍ ഇന്ന് (ശനിയാഴ്ച) നടന്ന പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചതിനെ പിന്നാലെയാണ് നടപടി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ നടത്തിപ്പിലെ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

മെസ്സിയെ കാണാനാവാതെ വന്നതോടെ അക്രമാസക്തരായി സ്‌റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയ ആരാധകരില്‍ ചിലര്‍ പരിപാടിക്കായി ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിപ്പിക്കുകയായിരുന്നു. ഗാലറിയില്‍നിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ഒടുവില്‍ പൊലീസ് ലാത്തി വീശിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.

Continue Reading

india

വസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന്‍ മരിച്ചു

നവാഡിയിലെ 50 വയസ്സുകാരനായ വസ്ത്രവ്യാപാരി മുഹമ്മദ് അത്തര്‍ ഹുസൈനാണ് ക്രൂരമായ ആക്രമണത്തിന് പിന്നാലെ മരിച്ചത്.

Published

on

ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നവാഡിയിലെ 50 വയസ്സുകാരനായ വസ്ത്രവ്യാപാരി മുഹമ്മദ് അത്തര്‍ ഹുസൈനാണ് ക്രൂരമായ ആക്രമണത്തിന് പിന്നാലെ മരിച്ചത്.

ഡുമ്രി ഗ്രാമത്തില്‍ നിന്ന് മടങ്ങിവരികയായിരുന്ന ഹുസൈനെ ആറ് മുതല്‍ ഏഴ് പേര്‍ വരെ അടങ്ങിയ സംഘം തടഞ്ഞുനിര്‍ത്തി പേര് ചോദിക്കുകയും വസ്ത്രമൂരി മുസ്‌ലിം ആണെന്ന് ഉറപ്പുവരുത്തുകയും തുടര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

അക്രമികള്‍ ഹുസൈനെ സൈക്കിളില്‍ നിന്ന് വലിച്ചിറക്കി, കവര്‍ച്ച നടത്തി, അടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് ഇരുമ്പ് കമ്പികള്‍, ഇഷ്ടികകള്‍, പ്ലയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചതായി ചികിത്സയിലിരിക്കെ ഹുസൈന്‍ മൊഴി നല്‍കിയിരുന്നു.

കേസില്‍, ഇതുവരെ സോനു കുമാര്‍, രഞ്ജന്‍ കുമാര്‍, സച്ചിന്‍ കുമാര്‍, ശ്രീ കുമാര്‍ എന്നിവരടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.

മുസ്‌ലിമാണെന്ന് വെളിപ്പെടുത്താന്‍ നിര്‍ബന്ധിച്ച ശേഷം ഇരുമ്പ് കമ്പികളും വടികളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും, വിരലുകള്‍ പൊട്ടിക്കുകയും, നെഞ്ചില്‍ കയറി ചവിട്ടുകയും, ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയും ചെയ്തതായി ഹുസൈന്‍ മൊഴി നല്‍കിയിരുന്നു.

പ്ലയര്‍ ഉപയോഗിച്ച് കാലുകള്‍, വിരലുകള്‍, ചെവികള്‍ എന്നിവ ഞെരിച്ച് തകര്‍ത്തതായും, ഇഷ്ടികകള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി മര്‍ദ്ദിച്ചതായും ഹുസൈന്‍ പറഞ്ഞു.

‘അഞ്ചുപേര്‍ എന്നെ തടഞ്ഞുനിര്‍ത്തി, പോക്കറ്റുകള്‍ പരിശോധിച്ചു, ഒരു മുറിയിലേക്ക് കൊണ്ടുപോയി പൂട്ടി. ഞാന്‍ മുസ്‌ലിമാണോ എന്ന് ഉറപ്പാക്കാന്‍ വസ്ത്രങ്ങള്‍ ഊരാന്‍ ആവശ്യപ്പെട്ടു. ശേഷം എന്നെ മര്‍ദ്ദിക്കുകയും എന്റെ തൊലി കത്തിക്കുകയും ചെയ്തു,’ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ ഹുസൈന്‍ പറഞ്ഞു.

‘അവര്‍ എന്റെ നെഞ്ചില്‍ കയറി ചവിട്ടി. വായില്‍ നിന്ന് രക്തം വാര്‍ന്നു. ഇഷ്ടികകള്‍ ഉപയോഗിച്ചും എന്നെ മര്‍ദ്ദിച്ചു. ഒരാള്‍ പോലീസിനെ വിളിച്ചു, അതിനുശേഷമാണ് എന്നെ മാറ്റിയത്,’ അദ്ദേഹം പറഞ്ഞു. നളന്ദ ജില്ലയിലെ ഗഗന്‍ ദിഹ് ഗ്രാമ സ്വദേശിയാണ് കൊല്ലപ്പെട്ട ഹുസൈന്‍.

Continue Reading

india

36 ദിവസത്തിനിടെ കാണാതായതയത് 82 കുട്ടികളെ; മുംബൈയില്‍ മനുഷ്യക്കടത്തെന്ന് സംശയം

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, 93 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 145 കുട്ടികളെ മുംബൈയില്‍നിന്ന് കാണാതായിട്ടുണ്ട്.

Published

on

മുംബൈയില്‍ കഴിഞ്ഞ 36 ദിവസത്തിനിടെ 82 കുട്ടികളെ കാണാതായതയി പൊലീസ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, 93 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 145 കുട്ടികളെ മുംബൈയില്‍നിന്ന് കാണാതായിട്ടുണ്ട്.

നവംബര്‍ 1 മുതല്‍ ഡിസംബര്‍ 6 വരെയുള്ള ദിവസത്തിനിടെ 82 കേസുകളാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കൂടുതലും പ്രായപൂര്‍ത്തിയാകാത്തവരാണ്. 18 വയസ്സിന് താഴെയുള്ള 41 പെണ്‍കുട്ടികളെയും 13 ആണ്‍കുട്ടികളെയുമാണ് ഈ കാലയളവില്‍ കാണാതായത്. അഞ്ച് വയസ്സിനും 11 വയസ്സിനും താഴെയുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

പവൈ, മാല്‍വാനി, കുര്‍ള വില്ലേജ്, വക്കോല, സാക്കിനാക്ക തുടങ്ങിയ നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരാതിര്‍ത്തിക്കുള്ളില്‍ തന്നെയുള്ള കുട്ടികളുടെ തിരോധാനം മുംബൈ സിറ്റി പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഈ തിരോധാനങ്ങള്‍ക്ക് പിന്നില്‍ മനുഷ്യക്കടത്താണെന്നാണ് പൊലീസിന്റെ നിഗമനം.

കുട്ടികളെ കാണാതായതിന്റെ പ്രതിമാസ കണക്കുകള്‍:

ജൂണ്‍: 26 കുട്ടികള്‍ (എല്ലാവരും പെണ്‍കുട്ടികള്‍)

ജൂലൈ: 25 കുട്ടികള്‍ (15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും)

ഓഗസ്റ്റ്: 19 കുട്ടികള്‍ (5 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും)

സെപ്റ്റംബര്‍: 21 കുട്ടികള്‍ (6 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും)

ഒക്ടോബര്‍: 19 കുട്ടികള്‍ (12 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളും)

നവംബര്‍: 24 കുട്ടികള്‍ (9 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും)

ഡിസംബര്‍ (ഇതുവരെ): 11 കുട്ടികള്‍ (5 ആണ്‍കുട്ടികളും 6 പെണ്‍കുട്ടികളും)

Continue Reading

Trending