Connect with us

crime

മൂന്നാറിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

സംഭവം നടന്ന് 5 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്.

Published

on

മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി സെലാനാണ് അറസ്റ്റിലായത്. ബോഡിമെട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം നടന്ന് 5 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഒളിവില്‍ പോയ സെലാനും ഭാര്യ സുമരി ബര്‍ജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ പെണ്‍കുട്ടിയ്ക്ക് നേരെയാണ് അതിക്രമം നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി കുട്ടിയെ കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

പെണ്‍കുട്ടിയ്ക്ക് ശരീരവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കം; തൃശൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്.

Published

on

പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. 3 പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളും സതീഷും സുഹൃത്തുക്കളാണ്.

കഴിഞ്ഞ ദിവസം ബാറില്‍ വെച്ച് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മലങ്കര വര്‍ഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. മൂന്നു പ്രതികളെയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

Continue Reading

crime

ക്യാമ്പസിലെ വിദ്യാർഥിനികളുടെ ചിത്രം അശ്ലീല സൈറ്റിൽ; മു​ൻ എ​സ്.​എ​ഫ്.​ഐ നേതാവിനെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

മ​റ്റൂ​ര്‍ വ​ട്ട​പ്പ​റ​മ്പ് മാ​ട​ശ്ശേ​രി വീ​ട്ടി​ല്‍ രോ​ഹി​ത്താണ്​​ (24)​ ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ 25ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ ഇ​ട്ട​ത്.

Published

on

വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ശ്ലീ​ല വെ​ബ്​ സൈ​റ്റു​ക​ളി​ൽ പോ​സ്റ്റ്​ ചെ​യ്ത യു​വാ​വി​ന് സ്‌​റ്റേ​ഷ​ന്‍ ജാ​മ്യം ന​ൽ​കി​യ പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. മ​റ്റൂ​ര്‍ വ​ട്ട​പ്പ​റ​മ്പ് മാ​ട​ശ്ശേ​രി വീ​ട്ടി​ല്‍ രോ​ഹി​ത്താണ്​​ (24)​ ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ 25ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ ഇ​ട്ട​ത്. ഇ​യാ​ളെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ മു​ൻ എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് ഭാ​ര​വാ​ഹി​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​ണ്​ രോ​ഹി​ത്ത്. കാ​മ്പ​സി​ല്‍നി​ന്ന് പ​ഠ​നം ക​ഴി​ഞ്ഞ് പോ​യെ​ങ്കി​ലും സ്ഥി​ര​മാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​യാ​ൾ ക​റ​ങ്ങി ന​ട​ക്കാ​റു​ണ്ടെ​ന്നും പെ​ണ്‍കു​ട്ടി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു. വിദ്യാർഥിനികളുടെ പരാതിയിലാണ്​ ഇയാളെ പിടികൂടിയത്​.

Continue Reading

crime

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍; എസ്.എഫ്.ഐ നേതാവ് അറസ്റ്റിൽ

കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച മുന്‍ വിദ്യാര്‍ഥി നേതാവ് അറസ്റ്റിൽ. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

ബിരുദ വിദ്യാര്‍ഥിനിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പില്‍ കണ്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനാണ് മുൻ വിദ്യാർഥി നേതാവ് അറസ്റ്റിലാകുന്നത്. കോളജിലെ പൂർവ വിദ്യാർഥികളടക്കം ഇരുപതോളം പേരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തെന്നാണ് പ്രാഥമിക വിവരം.

പൂർവ വിദ്യാർഥിയാണെങ്കിലും ഫോട്ടോഗ്രാഫർ എന്ന നിലയിൽ പതിവായി കാമ്പസിൽ എത്തിയിരുന്ന പ്രതി വിദ്യാർഥിനികളുമായി സൗഹൃദം പുലർത്തിയിരുന്നു. തുടർന്ന് പെൺകുട്ടികളുടെ സമൂഹമാധ്യമങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ അശ്ലീല ഫേസ്ബുക്ക് പേജില്‍ മോശം അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു.

രോഹിതിന്‍റെ മൊബൈൽ ഫോണുകൾ പൊലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പാണ് ചുമത്തിയ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

Continue Reading

Trending