ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം തുടരുന്നു. റെക്കോര്‍ഡ് നേട്ടത്തോടെ പുരുഷന്മാരുടെ 73 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ അജിന്ദ ഷൊഒലി മൂന്നാം സ്വര്‍ണം സ്വന്തമാക്കി. ആകെ 313 കിലോ ഉയര്‍ത്തി അജിന്ദ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

സ്‌നാച്ചില്‍ 137 കിലോ ഉയര്‍ത്തിയ അജിന്ദ രണ്ടാം റൗണ്ടില്‍ 140 കിലോയും മൂന്നാം ശ്രമത്തില്‍ 143 കിലോയും ഉയര്‍ത്തി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. 49 കിലോ വിഭാഗത്തില്‍ മീരാഭായ് ചാനുവാണ് ഇന്ത്യക്കായി ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. തുടര്‍ന്ന് 67 കിലോ വിഭാഗത്തില്‍ ജെറമി ലാല്‍റിന്നുംഗയും സുവര്‍ണ നേട്ടം സമ്മാനിച്ചു.