തമിഴ് നടന്‍ സൂര്യയുടെ വീടിന് മുന്‍പില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.ചെന്നൈയിലെ അദ്ദേഹത്തിന്റെ വീടിന് മുന്‍പിലാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അടുത്തിടെ പുറത്തറങ്ങിയ ജയ്ഭീം എന്ന ചിത്രവുമായി ബഡപ്പെട്ടാണ് അദ്ദേഹത്തിനു നേരെ ഭീക്ഷണികള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വണ്ണിയാര്‍ സംഘം നിര്‍മാതാക്കളായ സൂര്യയ്ക്കും ജോ്യതികയ്ക്കും സംവിധായകന്‍ ടി.ജെ ജ്ഞാനവേലിനും കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു സംഘം പട്ടാളി മക്കല്‍ കക്ഷി(പി.എം.കെ) പ്രവര്‍ത്തകര്‍ തിയറ്ററില്‍ സിനിമ കളിക്കുന്നതിനിടെ സിനിമ ഹാളിലേക്ക്് ഇരച്ചു കയറിയിരുന്നു.ഇത് കൂടാതെ താരത്തിനെതിരെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു.

ഇതിന്റെ ഒക്കെ പശ്ചാത്തലത്തിലാണ് സൂര്യയുടെ വീട്ടില്‍ നിലവില്‍ സൂര്യയുടെ വീട്ടില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.