Culture

നടിക്ക് ആക്രമണം: ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയതായി പള്‍സര്‍ സുനി

By chandrika

March 04, 2017

തിരുവനന്തപുരം: യുവനടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. നടിയുടെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയിരുന്നതായി സുനി മൊഴി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിച്ചതായും മൊഴിയില്‍ പറയുന്നു. കോടതിയില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡ് പൊലീസ് ഫോറന്‍സീക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം പുറത്തുവന്നാല്‍ മൊഴിയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്.