നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും നടിയുമായ പാര്‍വ്വതി രംഗത്ത്. നേരത്തെ സംഭവത്തെക്കുറിച്ചുള്ള നടിയുടെ നിലപാടിനെ മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് പാര്‍വ്വതിയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

‘നടിയെ വണ്ടിയില്‍ കയറ്റി കൊണ്ടു പോയി ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേര്‍ന്നാണ് എന്ന് ഞാന്‍ പറയണമെന്നാണ് സുനിത ഉദ്ദേശിക്കുന്നതെങ്കില്‍ പറയാന്‍ എനിക്ക് സൗകര്യമില്ല. കേസ് തെളിഞ്ഞാല്‍ പറയാം. അലെങ്കില്‍ ഇര പറയട്ടെ. അറിയാത്ത കാര്യം സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച് പറയിക്കാനുള്ള ശ്രമം .കൈയ്യിലിരിക്കട്ടെ. ബി ജെ പിയുടെ എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത് കൊണ്ട് തൃപ്തി പെടു. തെളിഞ്ഞാല്‍ പ്രതികരിക്കാന്‍ ആരുടെയും ശുപാര്‍ശയും വേണ്ട’. എന്നാണ് പാര്‍വ്വതിയുടെ മറുപടി. നടിയെ ആക്രമിച്ച സംഭവത്തില്‍ നിലപാട് ഇരട്ടത്താപ്പാണെന്ന് സുനിത ആരോപിച്ചിരുന്നു.

പാര്‍വ്വതിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: