കൊച്ചി: യുവനടിയെ കാറില്‍ തട്ടികൊണ്ടുപോയി അപമാനിച്ച കേസിലെ പ്രധാന പ്രതികളിലൊരാള്‍ പൊലീസ് പിടിയില്‍. പള്‍സര്‍ സുനിക്ക് ഒപ്പമുണ്ടായിരുന്ന മണികണ്ഠനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ പാലക്കാട്ട് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. നടി ആക്രമിക്കപ്പെടുമ്പോള്‍ കാറിലുണ്ടായിരുന്നത് മൂന്നു പേരാണ്. ഇവരില്‍ ഒരാളാണ് മണികണ്ഠന്‍. ഇയാളെ ചൊവ്വാഴ്ച രാവിലെ ആലുവയിലെത്തിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

tempo-traveller-actress-kidnapping-19-2-jpg-image-784-410

മണികണ്ഠനെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റു രണ്ടു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസം അറസ്റ്റിലായ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരെ ഇന്നലെ രാത്രിയോടെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. അതേസമയം നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പള്‍സര്‍ സുനി രക്ഷപ്പെടാനിടയാക്കിയത് പൊലീസിന്റെ അലംഭാവമാണെന്നാണ് പരക്കെയുള്ള ആക്ഷേപം. ആദ്യ രണ്ടു മണിക്കൂറില്‍ പൊലീസ് നടപടി മന്ദഗതിയിലായതാണ് സുനിക്ക് രക്ഷപ്പെടാന്‍ സഹായകമായത്.