സിനിമാ മേഖലയിലെ വിവാഹമോചനങ്ങള്‍ തുടര്‍ക്കഥയാവുന്ന വേളയില്‍ താര വിവാഹമോചനക്കേസില്‍ ഒരു അത്ഭുത ട്വിസ്റ്റ്. നടി രംഭ നല്‍കിയ വിവാഹമോചനക്കേസിലാണ് ഒരു കിടിലന്‍ ക്ലൈമാക്‌സിലേക്ക് കാര്യങ്ങളെത്തിയത്. രംഭയും ഭര്‍ത്താവ് ഇന്ദിരന്‍ പത്മനാഭനും വിവാഹമോചനത്തിനായി മാസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ രണ്ടുപേര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് അവരൊന്നായിരിക്കുകയാണിപ്പോള്‍.

hqdefault

2010-ലാണ് രംഭയും ഇന്ദിരനും വിവാഹിതരാകുന്നത്. തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനിന്ന രംഭ അമേരിക്കയിലായിരുന്നു താമസം. രണ്ടു മക്കളുള്ള ഇവര്‍ തമ്മില്‍ അകന്നതോടെ രംഭ കുട്ടികളുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്ദിരന്‍ വിവാഹമോചനത്തിന് ഹര്‍ജി നല്‍കി. എന്നാല്‍ ഭര്‍ത്താവിനൊപ്പം തുടര്‍ന്ന് ജീവിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കാണിച്ച് രംഭ ചെന്നൈ കുടുംബകോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി ഇടപെടലില്‍ രണ്ടുപേരെയും കൗണ്‍സലിംഗിന് വിധേയരാക്കി. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് പിന്നീട് ഒന്നിച്ചു ജീവിക്കാന്‍ തയ്യാറാണെന്ന് ഇരുവരും അറിയിക്കുകയായിരുന്നു.