india
ഓഹരി കൂപ്പുകുത്തി; ഇരുപതിനായിരം കോടിയുടെ വില്‍പന റദ്ദാക്കി അദാനിഗ്രൂപ്പ്
മോദി സര്‍ക്കാരിന്റെ ഇഷ്ടതോഴനായ ഗുജറാത്തുകാരയ അദാനി കുടുംബം കഴിഞ്ഞ ആറുവര്‍ഷം കൊണ്ടാണ് ശതകോടികളുടെ ഉടമകളായത്. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും എണ്ണസംസ്‌കരണവും മറ്റും അംബാനിയില്‍നിന്ന് അദാനി ഗ്രൂപ്പ് നേടിയെടുത്തത് സര്‍ക്കാരിന്‍രെ ഒത്താശയോടെയായിരുന്നു.
ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഇരുപതിനായിരം കോടി രൂപയുടെ ഓഹരിവില്‍പന അദാനിഗ്രൂപ്പ് റദ്ദാക്കി. ഓഹരി ഉടമകള്‍ക്ക് തുക തിരിച്ചുനല്‍കുമെന്ന് ഗൗതം അദാനി അറിയിച്ചു. 25 ശതമാനമാണ ്കഴിഞ്ഞദിവസം ഓഹരി വിപണി ഇടിഞ്ഞത്. ഊഹക്കച്ചവടം എത്രകണ്ട് അനിശ്ചിതമാണെന്ന് തെളിയിക്കുന്നതാണ് അദാനിയുടെ തകര്‍ച്ച.
ധാര്‍മികമായി ശരിയല്ലാത്തതുകൊണ്ടാണ ്ഓഹരിവില്‍പന നിര്‍ത്തിവെച്ചതെന്നാണ് ഗൗതം അദാനിയുടെ ന്യായീകരണം. കഴിഞ്ഞ ജനുവരി 24നാണ് അമേരിക്കന്‍ സ്ഥാപനമായ ഹിന്‍ഡന്ബര്‍ഗ് അദാനിഗ്രൂപ്പ് കടത്തില്‍മുങ്ങിയെന്നും തകര്‍ച്ച നേരിടുകയാണെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഇത് ശക്തിയായി നിഷേധിച്ച അദാനിയാണ് ഇപ്പോള്‍ ഓഹരി വില്‍പനയുടെ അവസാനദിനത്തില്‍ വില്‍പന നിര്‍ത്തിവെച്ചതായി അറിയിച്ചത്. ഇതിനകം ശതകോടികളാണ് അദാനിയിലേക്ക് മറിഞ്ഞിരിക്കുന്നത്. വാങ്ങാന്‍ ആളുകള്‍ മടിച്ചതും റദ്ദാക്കലിന് കാരണമാണ്. 24ന് ആരംഭിച്ച എഫ്.പി.ഒ ഇന്നലെയാണ് അവസാനിച്ചത്. പൊടുന്നനെ അര്‍ധരാത്രിയാണ് റദ്ദാക്കല്‍ പ്രഖ്യാപിക്കുന്നത്.
ആദ്യം 20 ശതമാനവും ഇന്നലെ 25 ശതമാനവുമാണ് അദാനിയുടെ ഓഹരി ഇടിഞ്ഞത്. ഇതോടെ രാജ്യത്തെ സമ്പന്നരുടെ 15 ാം സ്ഥാനത്തായി ഒന്നാമതുണ്ടായിരുന്ന അദാനി ഗ്രൂപ്പ്. മോദി സര്‍ക്കാരിന്റെ ഇഷ്ടതോഴനായ ഗുജറാത്തുകാരയ അദാനി കുടുംബം കഴിഞ്ഞ ആറുവര്‍ഷം കൊണ്ടാണ് ശതകോടികളുടെ ഉടമകളായത്. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും എണ്ണസംസ്‌കരണവും മറ്റും അംബാനിയില്‍നിന്ന് അദാനി ഗ്രൂപ്പ് നേടിയെടുത്തത് സര്‍ക്കാരിന്‍രെ ഒത്താശയോടെയായിരുന്നു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്ക്കെതിരായ കേസ് പിന്വലിക്കാന് യു.പി. സര്ക്കാര് നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്ത്ഥികള് ഉള്പ്പെടെ അഞ്ചുപേര് അറസ്റ്റില്
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥി നിര്ണയത്തില് അവഗണിക്കപ്പെട്ടതില് മനംനൊന്ത് ആര്എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്ത്തകയെ പീഡിപ്പിക്കാന് ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്
-
News1 day agoസൂപ്പര് ലീഗ് കേരള: കൊച്ചിക്ക് തുടര്ച്ചയായ ഏഴാം തോല്വി; തിരുവനന്തപുരം കൊമ്പന്സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന് വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്ട്ടുകള് ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച കേസില് അമ്മയുടെ സുഹൃത്ത് അറസ്റ്റില്
