Connect with us

india

അദാനിക്കെതിരെ അമേരിക്കയുടെ സമന്‍സോ വാറന്റോ കിട്ടിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍

ഇ​താ​ദ്യ​മാ​യാ​ണ് ഗൗ​തം അ​ദാ​നി വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​ത്.

Published

on

ഗൗ​തം അ​ദാ​നി​ക്കെ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ വാ​റ​ന്റോ സ​മ​ൻ​സോ ഇ​ന്ത്യ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദേ​ശ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ വ്യ​ക്തി​ക​ളും സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും യു.​എ​സ് ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്റും ഉ​ൾ​പ്പെ​ട്ട നി​യ​മ​വി​ഷ​യ​മാ​ണി​തെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ന്റെ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ഗൗ​തം അ​ദാ​നി വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​ത്.

നി​യ​മ ന​ട​പ​ടി​ക​ളി​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ക്കു​ന്ന സ​മ​ൻ​സും വാ​റ​ന്റും അ​തി​ന്റെ അ​ർ​ഹ​ത നോ​ക്കി​യാ​ണ് പ​രി​ഗ​ണി​ക്കു​ക. അ​മേ​രി​ക്ക​ൻ ഭാ​ഗ​ത്തു​നി​ന്ന് അ​ത്ത​ര​മൊ​രു അ​പേ​ക്ഷ ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജ​യ്സ്വാ​ൾ പ​റ​ഞ്ഞു.

കൈ​ക്കൂ​ലി​ക്കും വ​ഞ്ച​ന​ക്കും അ​മേ​രി​ക്ക​ൻ കോ​ട​തി കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച അ​ദാ​നി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ദാ​നി ഗ്രൂ​പ്പി​ന്റെ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി സ​മി​തി (ജെ.​പി.​സി) അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​ൻ​ഡ്യ സ​ഖ്യം ഒ​രാ​ഴ്ച​യാ​യി പാ​ർ​ല​​മെ​ന്റ് ന​ട​പ​ടി​ക​ൾ സ്തം​ഭി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വി​ന്റെ പ്ര​തി​ക​ര​ണം എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

പാ​ർ​ല​​മെ​ന്റി​ൽ അ​ദാ​നി​യെ ല​ക്ഷ്യ​മി​ട്ട് രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ഡി.​എം.​കെ അ​ട​ക്ക​മു​ള്ള ഘ​ട​ക ക​ക്ഷി​ക​ൾ വി​ട്ടു​നി​ൽ​ക്കു​ക​യും കോ​ൺ​ഗ്ര​സി​ന​ക​ത്ത് ത​ന്നെ ഭി​ന്നാ​ഭി​​പ്രാ​യ​മു​ണ്ടാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നെ​ത്തു​ട​ർ​ന്ന് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ദാ​നി വി​ഷ​യം ഉ​ന്ന​യി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ച​ർ​ച്ച പ്ര​തി​പ​ക്ഷ​ത്തും സ​ജീ​വ​മാ​ണ്.

india

നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Published

on

കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍. ഹൈദരാബാദിലെ വസതിയിലാണ് ശോഭിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നടിക്ക് 30 വയസായിരുന്നു. മരണത്തില്‍ ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ ശേഷം തെലുങ്ക് സിനിമയില്‍ ശോഭിത സജീവമായിരുന്നു.

ശോഭിതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ശേഷം ബംഗളൂരുവിലേക്ക് എത്തിച്ചേക്കും. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ സകലേഷ്പൂര്‍ സ്വദേശിനിയാണ് ശോഭിത.

കന്നഡയിലെ ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു തുടങ്ങി 12ലധികം ജനപ്രിയ സീരിയലുകളില്‍ ശോഭിത അഭിനയിച്ചു. എറഡോണ്ട്‌ല മൂര്‍, എടിഎം, ഒന്നു കാതേ ഹെല്‍വ, ജാക്ക്‌പോട്ട് തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

 

Continue Reading

india

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; ആകെ മരണം ഒന്‍പതായി

തമിഴ്നാട്ടില്‍ നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.

Published

on

ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ ആകെ മരണം ഒന്‍പതായി. പുതുച്ചേരിയില്‍ നാല് പേരും തിരുവള്ളൂരില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഇന്ന് മരിച്ചു. തമിഴ്നാട്ടില്‍ നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. വിഴിപ്പുറത്തും പുതുച്ചേരിയിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ശക്തമായ മഴ പെയ്തു.

പുതുച്ചേരിയില്‍ വീടുകളില്‍ നിന്ന് വെള്ളമിറങ്ങിയപ്പോള്‍ രണ്ട് മൃതദേഹം കണ്ടെത്തി. രണ്ട് പേര്‍ ഷോക്കേറ്റാണ് മരിച്ചു. തിരുവള്ളൂരില്‍ വീടിന്റെ ഭിത്തിയില്‍ നിന്ന് ഷോക്കേറ്റാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചത്. അതേസമയം ചെന്നൈയില്‍ ഇന്നലെ നാല് പേര്‍ ഷോക്കേറ്റ് മരിച്ചിരുന്നു.

വീടുകളില്‍ കുടുങ്ങിയവരെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പുതുച്ചേരിയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ദുരിതാശ്വാസക്യാമ്പുകളാക്കി.

വിഴിപ്പുറത്തും കടലൂരിലും പുതുച്ചേരിയിലും പലഭാഗങ്ങളിലും വൈദ്യുതിയില്ല. മൊബൈല്‍ ടവറുകള്‍ കടപുഴകിയതിനാല്‍ നെറ്റ്വര്‍ക്ക് സംവിധാനത്തിലും തടസ്സം നേരിടുന്നുണ്ട്.

 

Continue Reading

india

തെലങ്കാനയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

തെലങ്കാനയിലെ മുലുഗു ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം

Published

on

തെലങ്കാനയിലെ മുലുഗു ജില്ലയില്‍ ഞായറാഴ്ച രാവിലെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത ആയുധങ്ങളില്‍ രണ്ട് എകെ 47 തോക്കുകളും ഉണ്ടെന്ന് മുലുഗു ജില്ലാ പോലീസ് സൂപ്രണ്ട് ശബരീഷ് പി പറഞ്ഞു.

ഏറ്റുമുട്ടലിന് ശേഷം ഏഴ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തി, ബാക്കിയുള്ള അള്‍ട്രാകള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ മാസം മുലുഗു ജില്ലയിലെ ഒരു ഗ്രാമത്തില്‍ പോലീസ് വിവരം നല്‍കുന്നവരെന്ന് സംശയിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ടിരുന്നു.

അഡീഷണല്‍ ഡിജിപി മഹേഷ് എം ഭഗവത്, ഓപ്പറേഷനില്‍ പോലീസ് സംഘങ്ങളെ അഭിനന്ദിക്കുകയും ബാക്കിയുള്ള മാവോയിസ്റ്റ് കേഡര്‍മാരെ മുഖ്യധാരയില്‍ ചേരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

 

Continue Reading

Trending