Connect with us

kerala

ഷഹൂദലിയുടെ കരവിരുതില്‍ സ്‌കൂളിന് ലഭിച്ചത് അന്താരാഷ്ട്ര മള്‍ട്ടിപ്പിള്‍ ടേബിള്‍ ഗെയിം റിക്രിയേഷന്‍ ക്ലബ്:

സ്‌കൂളില്‍ വിദേശ രാജ്യങ്ങളിലെ ടേബിള്‍ ഗെയിംസ് ഒരുക്കുന്നത് കേരളത്തിലാദ്യം

Published

on

റഹൂഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി(മലപ്പുറം): ലഹരിക്കെതിരെ നാടൊട്ടുക്കും വിവിധ പരിപാടികളുമായി സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും രാഷ്ട്രീയ സാമൂഹ്യ സംഘടനകളും കാമ്പയിന്‍ നടത്തുമ്പോള്‍ വ്യത്യസ്ഥമായ കളികളിലൂടെ ഒഴിവ് സമയം ചിലവഴിക്കാന്‍ സ്‌കൂളില്‍ മള്‍ട്ടിപ്പിള്‍ റിക്രിയേഷന്‍ ക്ലബ് എന്ന പേരില്‍ തികച്ചും വേറിട്ട പദ്ധതിയൊരുക്കി ശ്രദ്ധേയനായിരിക്കുകയാണ് മങ്കട പള്ളിപ്പുറത്തെ മേമന ഷഹൂദലി.

വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം, പുകവലി, മൊബൈല്‍ അഡിക്ഷന്‍ തുടങ്ങിയ സാമൂഹ്യ വിപത്തിനെതിരെ നടപ്പിലാക്കാന്‍ കഴിയുന്ന ഫലപ്രദമായ മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് കളികളിലൂടെ സമയം ചിലവഴിക്കാന്‍ പറ്റുന്ന രീതിയില്‍ സൗകര്യമൊരുക്കുക എന്ന ആശയം സ്‌പോര്‍ട്‌സ്മാനും മുന്‍ കായികാധ്യാപകനും പോലീസ് വകുപ്പ് ജീവനക്കാരനുമായ ഷഹൂദലിയുടെ മനസ്സില്‍ ഉയര്‍ന്നു വന്നത്. മങ്കട പള്ളിപ്പുറം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ട് മുറികള്‍ പി.ടി.എ പ്രസിഡന്റ് വി.മന്‍സൂര്‍ മുന്‍കയ്യെടുത്ത് വിട്ടുനല്‍കുകയും ചെയ്തതോടെ പദ്ധതി പ്രാവര്‍ത്തികമാക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ ബുദ്ധിവികാസവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനുതകുന്നതോടൊപ്പം ഇഞ്ചുറിയില്ലാത്ത കായിക വിനോദം എന്ന പ്രത്യേകതയുള്ള ടേബിള്‍ ഗെയിംസ് ഇനങ്ങളായ ചെസ്സ്, ടേബിള്‍ ടെന്നീസ്, 8 ബോള്‍ പൂള്‍സ്,സ്ട്രിങ് ഹോക്കി,മൂണ്‍ ഗെയിം,ബെക്കാമെന്‍ ഗെയിം, സ്‌ജോല്‍ബാക്ക് ഗെയിം, ക്യുച് ഗെയിം, ഡാഷ്ഗുട്ടി ഗെയിം, പൊങ്ഹൗ കി ഗെയിം, ഷിസിമ ഗെയിം, ചക്രവ്യൂഹം, കാഊവ ഗെയിം, ലൗകട്ടാ കതി,വാട്ടര്‍ മെലണ്‍ ചെസ്സ്, ഫൈവ് ഫീല്‍ഡ് കോണോ,
ടപാടാന്‍, കോണ്‍ ഹോള്‍ ഗെയിം, തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ഇരുപത്തഞ്ചോളം പുരാതന ടേബിള്‍ ഗെയിംസുകള്‍ അടങ്ങിയതാണ് റിക്രീയേഷന്‍ റൂം. സ്‌കൂളിലെ കേടായ ഫര്‍ണീച്ചറുകളും മറ്റും ഉപയോഗിച്ച് ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് ക്ലബ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.

കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു സ്‌കൂളില്‍ ഇത്തരം മള്‍ട്ടി ടേബിള്‍ ഗെയിംസ് സൗകര്യമുള്ള ക്ലബ് ഒരുക്കിയിട്ടുള്ളത് എന്നും ഗെയിം കളിക്കുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുമെന്നും ഷഹൂദലി പറഞ്ഞു. മങ്കട പള്ളിപ്പുറത്തെ പരേതനായ മേമന അലവിയുടെയും ഖദീജയുടെയും മകനും മുന്‍ കായികാധ്യാപകനുമായ ഷഹൂദലി കേരള പോലീസില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജീവനക്കാരനും കായിക രംഗത്ത് ജില്ലാ സംസ്ഥാന ദേശീയ തലത്തില്‍ നിരവധി നേട്ടങ്ങളുടെ ഉടമയുമാണ്. റിക്രിയേഷന്‍ ക്ലബിന്റ ഉദ്ഘാടനവും ഷഹൂദലിയെ ആദരിക്കലും കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം . കെ. റഫീഖ നിര്‍വ്വഹിച്ചു.

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

Published

on

പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.

ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.

2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.

Continue Reading

kerala

ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Published

on

കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന്‍ റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.

പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published

on

കോഴിക്കോട് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59 ) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2021ലെ തെരഞ്ഞെടുപ്പിലാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

Continue Reading

Trending