Video Stories
അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം നല്‍കാതെ കെ.എസ്.ആര്.ടി.സി

കെ.എസ്.ആര്.ടി.സിയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച് പത്ത് മാസം പിന്നിട്ടിട്ടും നിയമനം നല്‍കിയിട്ടില്ലെന്ന് റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍. 4051 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കാനുള്ളത്. പലപ്രാവശ്യം വിവരമാരാഞ്ഞെങ്കിലും ചീഫ് ഓഫീസിലെ അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11ന് സെക്രട്ടറിയേറ്റിന് മുന്നില്‍ അഡൈ്വസ് മെമ്മോയില്‍ കടലവില്പന നടത്താനാണ് അസോസിയേഷന്റെ തീരുമാനം.
2010 ഡിസംബര്‍ 31നാണ് റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 9378 വേക്കന്‍സികളാണ് കെ.എസ്.ആര്.ടി.സി, പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും 3808 വേക്കന്‍സികളെ ഉള്ളൂവെന്നും കെ.എസ്. ആര്.ടി.സി പിന്നീട് അറിയിച്ചു. അതേസമയം ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ കുറക്കാനോ തിരിച്ചെടുക്കാനോ നിയമപരമായി സാധിക്കില്ലെന്ന് കാട്ടി ആവശ്യം പി.എസ്.സി നിരാകരിച്ചു. ഇതിനിടെ 2198 താല്കാലിക കണ്ടക്ടര്‍മാരെ കെ.എസ്.ആര്.ടി.സി സ്ഥിരമായി നിയമിച്ചതായും റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് ആരോപിക്കുന്നു. പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവിലേക്ക് താല്കാലികക്കാര് നിയമനം നല്കിയ ശേഷം ഒഴിവുകളുടെ എണ്ണത്തില്‍ തെറ്റ് പറ്റിയെന്ന് പി.എസ്.സിയെ ധരിപ്പിക്കാനായിരുന്നു നീക്കം.
തുടര്‍ന്ന് 2013 സെപ്തംബര്‍ അഞ്ചിനാണ് പി.എസ്.സി ആദ്യമായി 9300 പേര്‍ക്ക് അഡൈ്വസ് അയക്കുന്നത്. ഇതില്‍ ഹാജരാകാത്ത 4051 പേരുടെ ഒഴിവിലേക്ക് മൂന്ന് വര്‍ഷം കഴിഞ്ഞ് 2016 ഡിസംബര്‍ 31ന് 4051 പേര്‍ക്ക് കൂടി അഡൈ്വസ് അയച്ചു. നാളിതുവരെ ഇവരില്‍ ഒരാള്‍ക്ക് പോലും നിയമനം നല്‍കിയിട്ടില്ല. അഡൈ്വസ് ചെയ്ത് മൂന്ന് മാസത്തിനകം നിയമനം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതെല്ലാം കാറ്റില്‍ പറത്തുകയാണ് കെ.എസ്. ആര്.ടി. സി, പി.എസ്.സി വഴിയുള്ള നിയമനങ്ങളെ തടയുകയും പിന്‍വാതില്‍ നിയമനം നടത്താനുമാണ് മാനേജ്മെന്റിന്റെ നീക്കമെന്നാണ് ആരോപണം. 4263 താല്‍ക്കാലിക കണ്ടക്ടര്‍മാരാണ് ഇപ്പോള്‍ കെ.എസ്.ആര്.ടി. സിയിലുള്ളത്.
അഡൈ്വസ് കിട്ടിയ സാഹചര്യത്തില്‍ സ്വകാര്യ കമ്പനികളിലടക്കം ജോലി ചെയ്തിരുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നല്ലൊരു ശതമാനം രാജിവെച്ചു. എന്നാല്‍ നിയമനം അനിശ്ചിതമായി നീണ്ടതോടെ തങ്ങളുടെ ഉപജീവനവും മുട്ടിയതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നീതി ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അസോസിയേഷന് ഭാരവാഹികളായ വിജീഷ് കുമാര്‍, മനു, മനോജ്മോഹന്‍, റാസി, സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
GULF3 days ago
തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
-
crime3 days ago
കൈവശമുള്ളത് 34 രാജ്യങ്ങളുടെ സീൽ; എട്ട് വർഷത്തോളം വ്യാജ എംബസി നടത്തിയയാൾ പിടിയിൽ
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മൃതദേഹങ്ങള്‍ മാറി നല്‍കിയെന്ന ബ്രിട്ടീഷ് മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്