Cricket

ന്യൂസിലന്റിനെ തല്ലിക്കെടുത്തി ആഫ്രിക്കന്‍ പട: 190 റണ്‍സ് ജയത്തോടെ ദക്ഷിണാഫ്രിക്ക ഒന്നാമത്‌

By webdesk14

November 02, 2023

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ജയം തുടരുന്നു. ന്യൂസിലാന്‍ഡിനെ 190 റണ്‍സിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സ് 35.3 ഓവറില്‍ 167 റണ്‍സില്‍ അവസാനിച്ചു.

10-ാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സ്- മാറ്റ് ഹെന്റി സഖ്യം കൂട്ടിച്ചേര്‍ത്ത 34 റണ്‍സാണ് ന്യൂസിലന്‍ഡിനെ കുറച്ചെങ്കിലും മുന്നോട്ട് കൊണ്ടുപോയത്. നാലും മൂന്നും വിക്കറ്റുകള്‍ വീതം നേടിയ കേശവ് മഹാരാജും, മാര്‍ക്കോ ജാന്‍സന്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.