india

കഴുത്തറുത്തതിന് ശേഷം അതിവേഗത്തിലെത്തിയ ബസിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു; വിഡിയോ

By webdesk13

August 22, 2023

യു.പിയിലെ മീററ്റില്‍ യുവാവ് കഴുത്തറുത്ത ശേഷം അമിതവേഗത്തില്‍ വന്ന ബസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ജിതേന്ദ്ര എന്നയാളാണ് ആത്മഹത്യ ചെയ്തത്. മീററ്റ് ജില്ലയിലെ ദൗരാല പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കനോദ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ആത്മഹത്യ നടന്നത്.

കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരിക്കാത്തതിനെ തുടര്‍ന്ന് ഹൈവേയിലെത്തി അതിവേഗത്തില്‍ വന്ന ബസിന് മുന്നില്‍ ചാടുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ബസിന് മുന്നിലേക്കാണ് ചാടിയത്. വേഗത്തിലെത്തിയ ബസ് ഇടിച്ച് ജിതേന്ദ്രക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

#UP: A man suffering from #depression slit his throat and jumped in front of a speeding bus in #Meerut. He was taken to the hospital where he was declared dead.#viralvideo #Incident #Death pic.twitter.com/tryLA9Rcst

— Free Press Journal (@fpjindia) August 22, 2023

ഏറെ നാളായി ജിതേന്ദ്ര മാനസിക അസ്വാസ്ഥ്യം നേരിടുന്നതായി കുടുംബം പറഞ്ഞു. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ജിതേന്ദ്ര വിഷാദത്തിനും അടിമയായിരുന്നു. ദീര്‍ഘനാളത്തെ രോഗവും ചികിത്സയും കാരണമുള്ള വിഷാദത്തില്‍ നിന്നാണ് ക്രൂരമായ രീതിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ബസിലെ യാത്രക്കാര്‍ സംഭവം കണ്ട് ഭയവിഹ്വലരായി. അപകടത്തിന്റെ ദൃശ്യങ്ങള്‍ ബസിന്റെ ഡാഷ്‌ബോര്‍ഡ് കാമറയില്‍ പതിഞ്ഞിരുന്നു. ജിതേന്ദ്ര ബസിന് മുന്നില്‍ ചാടുന്നത് വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.