ഹൈദരാബാദ്: ഇന്ത്യ മുഴുവന്‍ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ കൊടി ഉയരുന്ന കാഴ്ച ലോകം കാണുമെന്ന് എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഉവൈസി. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസിയുടെ സഹോദരനാണ് അക്ബറുദ്ദീന്‍ ഉവൈസി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ദിനത്തിന് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലാണ് എഐഎംഐഎം വിജയിച്ചത്. 20 സീറ്റുകളില്‍ മത്സരിച്ച അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി മതേതര സഖ്യത്തിന് വലിയ തിരിച്ചടിയുണ്ടാക്കി എന്ന് വിമര്‍ശനമുണ്ട്. ഉവൈസിയുടെ സാന്നിധ്യം മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായെന്നും ഉവൈസി മോദിയുടെ ഏജന്റാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ബംഗാളിലും ഉത്തര്‍പ്രദേശിലും തങ്ങള്‍ മത്സരിക്കുമെന്ന് നേരത്തെ അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കിയിരുന്നു. ദേശീയ പാര്‍ട്ടി പദവിയിലേക്ക് ഉയരാനുള്ള തന്ത്രങ്ങളാണ് എഐഎംഐഎം നടപ്പാക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് അക്ബറുദ്ദീന്‍ ഉവൈസിയുടെ പുതിയ പ്രസ്താവന.
Be the first to write a comment.