india

എയര്‍ ഇന്ത്യയുടെ ട്രിച്ചി-ഷാര്‍ജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

By webdesk17

October 11, 2024

ട്രിച്ചിയില്‍ ആകാശത്തു വെച്ച് സാങ്കേതിക തകരാറു സംഭവിച്ച എയര്‍ ഇന്ത്യ ട്രിച്ചി-ഷാര്‍ജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഹൈഡ്രോളിക് ഗിയറുകള്‍ക്ക് സംഭവിച്ച തകരാറാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം. വൈകീട്ട് 5.40 മുതല്‍ വിമാനം ലാന്‍ഡ് ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചിരുന്നു സാധിച്ചിട്ടില്ല. വിമാനം ലാന്‍ഡ് ചെയ്യുന്നതിനു വേണ്ടി റണ്‍വേയില്‍ സുരക്ഷ ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ ആംബുലന്‍സും അഗ്നിശമന സേനയും സജ്ജമാക്കിയിരുന്നു.

അതേസമയം വിമാനം 45 മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യിക്കാന്‍ സാധിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിലെ ഇന്ധനം പൂര്‍ണമായും തീര്‍ക്കാന്‍ വേണ്ടിയാണ് നിലവില്‍ വിമാനം വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു.