വനിതാദിനത്തിലാണ് യു.എന്‍ ആസ്ഥാനത്ത് നൃത്തം ചെയ്യാന്‍ പ്രമുഖ തമിഴ്‌നടന്‍ ധനുഷിന്റെ ഭാര്യയായ ഐശ്വര്യക്ക് ക്ഷണം ലഭിക്കുന്നത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പിന്നീട് നൃത്തത്തിന്റെ വീഡിയോ പ്രചരിച്ചപ്പോഴാണ് അതിന് വിമര്‍ശനങ്ങളേറ്റത്. വളരെ മോശമായ രീതിയിലാണ് ഐശ്വര്യ ഭരതനാട്യം ചെയ്തിരിക്കുന്നതെന്നാണ് പ്രമുഖരുള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരിക്കുന്നത്. എം.എസ് സുബ്ബലക്ഷ്മി ആലപിച്ച ശിവസ്തുതിക്ക് ചുവടുകള്‍വെച്ച ഐശ്വര്യ നൃത്തത്തില്‍ ചുവടുകളിലും മുദ്രകളിലുമൊക്കെ ഗുരുതരമായ വീഴ്ച്ചവരുത്തി. ഇത് ലജ്ജാകരമാണെന്നും ഭരതനാട്യത്തെ അപമാനിച്ചതാണെന്നുമൊക്കെയാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട കമന്റുകള്‍. സിനിമാ കുടുംബത്തില്‍ നിന്നുള്ളയാളായതുകൊണ്ടാണ് ഐശ്വര്യക്ക് അവസരം ലഭിച്ചതെന്നും അതിനാല്‍ ഇനിയെങ്കിലും സംഘാടകര്‍ ശ്രദ്ധിക്കണമെന്നും സോഷ്യല്‍മീഡിയയില്‍ പ്രചാരണമുണ്ട്.

watch video: 

https://www.youtube.com/watch?time_continue=3&v=4fWV7cFPOfA