തൃശൂര്‍: വിവാദപരാമര്‍ശവുമായി വീണ്ടും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് ശശികല പറഞ്ഞു. തൃശൂരില്‍ ഹിന്ദുഐക്യവേദിയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശശികലയുടെ പരാമര്‍ശം.

കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യം. ഹിന്ദുവെന്ന് കേട്ടാലും ഹിന്ദുസ്ഥാനിയെന്ന് കേട്ടാലും അലര്‍ജി വരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നും ശശികല പറഞ്ഞു. നേരത്തെയും വര്‍ഗ്ഗീയപരാമര്‍ശങ്ങളുമായി ശശികല രംഗത്തെത്തിയിട്ടുണ്ട്. അന്ന് ശശികലക്കെതിരെ കേസെടുത്തിരുന്നു.

വല്ലപ്പുഴ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ശശികല വല്ലപ്പുഴയെ പാക്കിസ്ഥാനാക്കി ഉപമിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രസംഗിച്ചതില്‍ മാപ്പു പറയണമെന്ന ആവശ്യം സ്‌കൂളിലും നാട്ടിലും ഉയര്‍ന്നു. എന്നാല്‍ മാപ്പു പറയില്ലെന്ന് ടീച്ചറും നിലപാട് എടുത്തു. പിന്നീട് കുട്ടികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പഠിപ്പു മുടക്കിയതോടെയാണ് സര്‍വ്വകക്ഷി യോഗത്തില്‍ ശശികല ടീച്ചര്‍ ഹാജരായി വിശദീകരണം നല്‍കിയത്.