kerala
മുഖ്യമന്ത്രിയുടെ മാഫിയ സംഘത്തിന്റെ തലവനാണ് അജിത്ത് കുമാര്‍; ഒന്നാം പ്രതി പിണറായി വിജയന്: കെ.എം ഷാജി
അന്‍വര്‍ പറയുന്നത് പോലെ ഒരു ശശിയിലോ അജിത്തിലോ നില്ക്കുന്നതല്ല. ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അന്ന് നിയമസഭയില്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുകയാണെന്നും ഷാജി പറഞ്ഞു.
പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കേണതാണെന്നും ഇത് എഡിജിപി അജിത്ത് കുമാറിലോ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലോ നില്‍ക്കില്ലെന്നും ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. നിസാരമായി തള്ളിക്കളയാവുന്ന കാര്യങ്ങള്‍ അല്ല എംഎല്‍എ എന്ന നിലയ്ക്ക് അന്‍വര്‍ നടത്തിയ വെളിപ്പെടുത്തല്‍.
ഇന്ത്യയെ ഞെട്ടിച്ച വയനാട് ദുരന്തത്തിന്റെ ചുമതല പോലും മുഖ്യമന്ത്രി നല്‍കിയത് എംആര്‍ അജിത്ത് കുമാറാണ്. വയനാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിക്കാന്‍ കാരണമായതും അത്തരം ചില മുഖ്യമന്ത്രിയുടെ താല്പര്യവും മറ്റുമാണ്. ഈ അജിത്ത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെയാണ് ഗുരുതരമായി ആരോപണം.
അജിത്ത് കുമാറും ശശിയെന്നും പറഞ്ഞ് അവസാനിപ്പിക്കാവുന്ന കാര്യമില്ലത്. ഇതിന്റെയെല്ലാം പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയായതു മുതല്‍ കേരളത്തെ കൊള്ളയടിക്കാന്‍ രൂപീകരിച്ച മാഫി സംഘത്തിലെ തലവനാണ് അജിത്ത് കുമാര്‍. പി ശശിയും ഈ സംഘത്തിലുള്ളതാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി.
പീഡന കേസില്‍ പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ പിന്നീട് കുളിപ്പിച്ച് വൃത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചു. മുഖ്യമന്ത്രിയുടെ കീഴിലുള്ള 29 വകുപ്പുകളിലും കയ്യിടുന്നവനായി ശശിയെ മാറ്റിയത് ആരാണ്? കേരളത്തില്‍ നടന്നിട്ടുള്ള സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള മാഫിയ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ട്. ഭീകരമായ പൊലീസിന്റെ ഒരു കോക്കസ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുകയാണെന്നും കെഎം ഷാജി ആരോപിച്ചു. വര്‍ഗീയപരമായി കേരളത്തിലെ മനുഷ്യരെ തല്ലിപിരിക്കാനുള്ള ബിജെപി അജണ്ടയാണ് പൊലീസ് ഉപയോഗിക്കുന്നത്.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനവും പൊലീസിലെ അജണ്ടയുടെ ഫലമാണ്. സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രേരകമായി നിര്‍ത്തിയതടക്കം അന്‍വര്‍ പറയുന്ന കാര്യങ്ങളെല്ലാം ചെന്നെത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയിലാണ്. മുഖ്യമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തി എന്ന തരത്തിലാണ് അന്‍വറിന്റെ ഒരു ആരോപണം.
മുഖ്യമന്ത്രിയ്ക്ക് ഇതൊന്നും അറിയില്ലെങ്കില്‍ പണി നിര്‍ത്തി പോവുന്നതാണ് നല്ലത്. അന്‍വര്‍ പറയുന്നത് പോലെ ഒരു ശശിയിലോ അജിത്തിലോ നില്ക്കുന്നതല്ല. ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അന്ന് നിയമസഭയില്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുകയാണെന്നും ഷാജി പറഞ്ഞു.
പിണറായിക്ക് മുന്പില് ഉണ്ടായിരുന്നത് തൃശ്ശൂര്‍ വേണോ മകള്‍ വേണോ എന്ന ചോദ്യമായിരുന്നു. ഇപ്പോള്‍ മകളെ കിട്ടി തൃശൂര്‍ പോയി. ആരോപണം ഉന്നയിച്ച അന്‍വര്‍ സൂക്ഷിക്കണമെന്നാണ് എന്റെ അനുഭവം വെച്ച് പറയാനുള്ളത്. കളിക്കുന്നത് ശശിയോടും പിണറായിയോടുമാണ്. പിണറായിയുടെ കള്ളക്കഥകള്‍ അദ്ദേഹത്തിന്റെ വിശ്വസ്തര്‍ തന്നെ പറയും. മുഖ്യമന്ത്രിയുടെ നേരെ വിരലല്ല തോക്കാണ് ചൂണ്ടിയിരിക്കുന്നത്. അപകടം ഉണ്ടാകും എന്ന് കണ്ടാണ് അന്‍വര്‍ തുറന്നു പറയുന്നത്. എംവി ഗോവിന്ദന് നിശബ്ദനാണ്. അദ്ദേഹം മറ്റു ചില റോളുകള്‍ എടുത്തു തുടങ്ങി. അത് വൈകാതെ കേരളത്തിന് ബോധ്യമാകുമെന്നും കെഎം ഷാജി പറഞ്ഞു.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന് റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്പ്പ്ലൈന് നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
kerala
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോഴിക്കോട് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59 ) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2021ലെ തെരഞ്ഞെടുപ്പിലാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

