Connect with us

Culture

ബി.ജെ.പിക്കെതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ രാഹുലിനെ ഉപദേശിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ല

Published

on

കെ.അനസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമകാലിക ദേശീയ, കേരള രാഷ്ട്രീയത്തെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എ.കെ ആന്ററി സംസാരിക്കുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് എ.കെ ആന്റണി മനസ്സുതുറന്നത്.

? രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്.
. ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക സ്ഥിതി മനസിലാക്കിയാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നത് നല്ലതാണെന്ന് ഒരഭിപ്രായം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. കേരളത്തിനൊപ്പം കര്‍ണാടകയും തമിഴ്നാടും ഈ ആവശ്യം ഉന്നയിച്ചു. അവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് വയനാട് തെരഞ്ഞെടുത്തത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുമ്പോള്‍ തമിഴ്നാട്ടില്‍ സി.പി.എമ്മിനും സി.പി.ഐയ്ക്കും ഗുണമുണ്ട്. രാഹുല്‍ തരംഗത്തില്‍ അവരും രക്ഷപ്പെടും.

? അമേത്തിയില്‍ തോല്‍വി ഭയന്നാണ് വയനാടില്‍ വന്നതെന്നാണ് പ്രചാരണം.
. അമേത്തിയില്‍ രാഹുല്‍ വന്‍ഭൂരിപക്ഷം നേടും. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് മനസിലാകും. ബി.ജെ.പി എന്തെല്ലാം ആക്ഷേപങ്ങളാണ് ഉയര്‍ത്തുന്നത്. അവരുടെ ഓരോ വിമര്‍ശനത്തിലും രാഹുല്‍ഗാന്ധി വളരുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം വയനാടാണോ അമേത്തിയാണോ നിലനിര്‍ത്തേണ്ടതെന്ന് രാഹുല്‍ തീരുമാനിക്കും.

? സി.പി.എമ്മിനെ വിമര്‍ശിക്കില്ലെന്ന രാഹുലിന്റെ പ്രസ്താവന തെറ്റായ സന്ദേശം നല്‍കില്ലേ..
. സി.പി.എമ്മിന് മറുപടി പറയാത്തത് രാഹുലിന്റെ വലിപ്പമാണ്. അതിലൂടെ തെറ്റായ സന്ദേശമല്ല അദ്ദേഹം നല്‍കുന്നത്. രാഹുല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതോടൊപ്പം തന്നെ യു.ഡി.എഫ് എല്ലാ സീറ്റിലും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൂടി കൂട്ടിവായിക്കണം. സി.പി.എം എന്തൊക്കെ പറഞ്ഞാലും വയനാട്ടില്‍ അദ്ദേഹം റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജയിക്കും.
രാഹുലിനെ ആക്ഷേപിക്കുന്ന സി.പി.എമ്മിനോട് ഹാ കഷ്ടം എന്നേ പറയാനുള്ളൂ. ബി.ജെ.പിയുടെ വാക്കുകള്‍ കടം വാങ്ങിയാണ് ദേശാഭിമാനിയില്‍ രാഹുലിനെതിരെ മുഖപ്രസംഗം എഴുതിയത്. അത് ശരിയായിരുന്നോ എന്ന് അവര്‍ ആത്മപരിശോധന നടത്തട്ടെ. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നീ രണ്ട് രക്തസാക്ഷികളെ ഇന്ത്യക്ക് വേണ്ടി നല്‍കിയ നെഹ്റുകുടുംബത്തിലെ അംഗമാണ് രാഹുല്‍ഗാന്ധി. അക്കാര്യം സി.പി.എം മറന്നുപോകരുത്.

? രാഹുലിന്റെ മല്‍സരം ബി.ജെ.പിക്ക് എതിരെയാണോയെന്നാണ് പിണറായിയുടെ ചോദ്യം.
. പിണറായിയുടെ ചോദ്യം ജനങ്ങളെ പരിഹസിക്കുന്നതാണ്. ബി.ജെ.പിക്ക് എതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിനേ കഴിയൂ. കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസും സഖ്യവുമാണ് ബി.ജെ.പിക്കെതിരെ മല്‍സരിക്കുന്നത്. ഇവിടെ എവിടെയെങ്കിലും സി.പി.എമ്മിന് സഖ്യമുണ്ടോ? പിണറായി സര്‍ക്കാരില്‍ ജെഡിഎസിന് ഒരു മന്ത്രിയുണ്ട്. എന്നിട്ട് സി.പി.എമ്മിന് കര്‍ണാടകയില്‍ ഒരു സീറ്റുകിട്ടിയോ? ഇതേ സര്‍ക്കാരില്‍ എന്‍.സി.പി അംഗം മന്ത്രിയായിരുന്നു. എന്നിട്ട് സി.പി.എമ്മിന് മഹാരാഷ്ട്രയില്‍ സീറ്റുകിട്ടിയോ? ജെ.ഡി.യുവിന്റെ മന്ത്രിയുണ്ട്. എന്നിട്ട് സി.പി.എമ്മിന് ബീഹാറില്‍ സീറ്റുകിട്ടിയോ? ബി.ജെ.പിക്ക് ശക്തിയുള്ള ഏതെങ്കിലും സംസ്ഥാനത്ത് സി.പി.എമ്മിന് സ്ഥാനാര്‍ത്ഥിയുണ്ടോ? ബി.ജെ.പിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസാണോ സി.പി.എം ആണോയെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. രാജ്യത്തങ്ങോളമിങ്ങോളം രാവും പകലും ഓടിനടന്ന് ബി.ജെ.പിക്കെതിരെ നിര്‍ഭയനായും മോദിയെ വെല്ലുവിളിച്ചും സംസാരിക്കുകയാണ് രാഹുല്‍ഗാന്ധി. ബി.ജെ. പിക്കെതിരെ പ്രസംഗിക്കാന്‍ പിണറായി എവിടെപ്പോയി. ഗുജറാത്തിലോ, രാജസ്ഥാനിലോ എന്തിന്, കര്‍ണാടകയില്‍ പോലും പോയിട്ടില്ല. രാഹുലിനെ ഉപദേശിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം.

? കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ആളുകള്‍ പോകുന്നുവെന്ന ആരോപണത്തോട്…
. ത്രിപുരയില്‍ 30 വര്‍ഷം സി.പി.എം ഭരിച്ചു. എന്നിട്ട് അവിടുത്തെ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോയില്ലേ?. ബംഗാളിലെ സി.പി.എം നേതാക്കളില്‍ പകുതിയും ബി.ജെ.പിയിലേക്ക് മാറി. ബാക്കി പകുതി മറ്റൊരു പാര്‍ട്ടിയിലേക്കും. കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല, സി.പി.എമ്മില്‍ നിന്നും നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. പക്ഷെ ഒരുകാര്യം ഓര്‍ക്കണം. ബി.ജെ.പിയില്‍ നിന്ന് ഒരുപാടു നേതാക്കള്‍ കോണ്‍ഗ്രസിലേക്കും വരുന്നുണ്ട്. അവരാരും സി.പി.എമ്മിലേക്കല്ല പോകുന്നത്. കേരളത്തിലൊഴികെ ശക്തിയില്ലാത്ത, അണികളില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം.

? തെരഞ്ഞെടുപ്പിന് ശേഷം ഇടതു പക്ഷത്തിന്റെ പിന്തുണ തേടുമോ..
. മതേതര ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് എതിരെ നില്‍ക്കുന്ന എല്ലാ മതേതര പാര്‍ട്ടികളുടെയും സഹായം തേടും. ഇടതുപക്ഷം സഹകരിക്കുമെങ്കില്‍ ആ പിന്തുണയും സ്വീകരിക്കും. കോണ്‍ഗ്രസിന് ഒരു മതേതര പാര്‍ട്ടിയോടും തൊട്ടുകൂടായ്മയില്ല. എല്ലാവരോടും ഒരേ സമീപനമാണ്.

? രണ്ട് കൊലക്കേസുകളില്‍ പ്രതിയായ വ്യക്തി വടകരയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതിനെക്കുറിച്ച്…
. വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥിയെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപത്തിനില്ല. അവിടെ ജയിക്കാന്‍ പോകുന്നത് കെ. മുരളീധരനാണ്. വട്ടിയൂര്‍ക്കാവില്‍ നേടിയ ചരിത്രവിജയം മുരളീധരന്‍ വടകരയില്‍ ആവര്‍ത്തിക്കും.

? ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും.
. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. കാരണം, ശബരിമലയില്‍ സി.പി.എമ്മും ബി.ജെ.പിയും സ്വീകരിച്ച നയം കാപട്യമായിരുന്നു. പ്രളയാനന്തര നടപടികളില്‍ അമ്പേ പരാജയമായപ്പോള്‍ ഉയര്‍ന്ന ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ഉണ്ടാക്കിയതായിരുന്നു ശബരിമല വിഷയം. സവര്‍ണന്‍, അവര്‍ണന്‍ എന്നൊക്കെ ജനങ്ങളെ വേര്‍തിരിച്ചു. ബി.ജെ.പി എത്രയെത്ര അക്രമങ്ങളാണ് ശബരിമലയില്‍ നടത്തിയത്. അതിന്റെ എന്തെങ്കിലും ആവശ്യം അവര്‍ക്ക് ഉണ്ടായിരുന്നോ? മോദിയല്ലേ കേന്ദ്രം ഭരിച്ചിരുന്നത്. ആ വഴിയിലൂടെ പരിഹാരത്തിന് അവര്‍ക്ക് ശ്രമിക്കാമായിരുന്നു. സുപ്രീംകോടതിയില്‍ അഭിപ്രായം പോലും പറഞ്ഞില്ല.

? അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംബന്ധിച്ച്..
ഡാം തുറന്നുവിട്ടതിലെ അപാകതയാണ് പ്രളയ ദുരന്തത്തിന് ഇടയാക്കിയതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണ്. ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. പ്രളയത്തിലും പ്രളയാനന്തര പ്രവര്‍ത്തനത്തിലും കുറ്റകരമായ വീഴ്ചയാണ് സര്‍ക്കാരിനുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍, ഭവന രഹിതരായവര്‍, എല്ലാം നഷ്ടപ്പെട്ടവരുടെ ലക്ഷോപലക്ഷം ജനങ്ങള്‍ ഇവരാരും ഈ സര്‍ക്കാരിന് മാപ്പ് നല്‍കില്ല. കുട്ടനാട്ടുകാര്‍ എത്രയാഴ്ചയാണ് വെള്ളത്തില്‍ കിടന്നത്. ആരെങ്കിലും തിരിഞ്ഞുനോക്കിയോ?. ഇതിനെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടും. കേന്ദ്രസര്‍ക്കാര്‍ അവരെ സഹായിച്ചില്ലെന്ന് മാത്രമല്ല, വിദേശ സഹായം കിട്ടുന്നത് മുടക്കുകയും ചെയ്തു.
പ്രളയത്തില്‍ കേരള ജനത ഒറ്റക്കെട്ടായിരുന്നു. ജാതി-മത-വര്‍ഗ ഭേദമില്ലാതെ സമ്പന്നരും പാവപ്പെട്ടവരും എല്ലാവരും സഹായത്തിനിറങ്ങി. വിദേശ മലയാളികള്‍ കൈ മെയ് മറന്ന് സഹായിച്ചു. പക്ഷെ, പ്രളയ കാലത്തുണ്ടായ ഐക്യം ശബരിമല വിഷയത്തിലൂടെ സര്‍ക്കാര്‍ തകര്‍ത്തു. ശബരിമലയുടെ പേരില്‍ മതില്‍കെട്ടി ആളുകളെ വേര്‍തിരിച്ചു. എല്ലാ സുപ്രീംകോടതി വിധിയും 24 മണിക്കൂറില്‍ നടപ്പാക്കിയ സര്‍ക്കാരല്ലേ ഇത്. എത്രയോ വിധികള്‍ നടപ്പാക്കാതെ കടലാസില്‍ ഉറങ്ങുന്നു. സര്‍ക്കാരിന് വേണ്ടെങ്കില്‍ വേണ്ട, ദേവസ്വം ബോര്‍ഡിന് അപ്പീല്‍ നല്‍കാമായിരുന്നല്ലോ?. അപ്പോഴെല്ലാം കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണ് നിന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് പ്രശ്നം പരിഹരിക്കാന്‍ അവസരം ഉണ്ടായിരുന്നു. പക്ഷെ, അവര്‍ അത് ഉപയോഗിച്ചില്ല. പകരം അക്രമവുമായി ഇറങ്ങി.

? വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമോ..
വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമോ ഇല്ലയോ എന്നത് തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കട്ടെ.

Film

പിന്തുണയ്ക്ക് നന്ദി, ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത് ; ആസിഫ് അലി

ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

Published

on

എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ്‌ നാരായണന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

കാര്‍ത്തി നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി സ്റ്റണ്ട്മാന് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്

Published

on

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് സ്റ്റണ്ട്‌മാന് ദാരുണാന്ത്യം. കാർത്തി നായകനാവുന്ന സർദാർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‌മാനായ ഏഴുമലൈ (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്.

നിർണായക സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. 20 അടി ഉയരത്തിൽ നിന്ന് റോപ്പ് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നാണ് വിവരം. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴുമലൈയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഒട്ടേറെ താരങ്ങൾ രംഗത്തെത്തി.

ജൂലായ് 15നാണ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം സാലിഗ്രാമത്തിലെ എൽ വി പ്രസാദ് സ്റ്റുഡിയോസിൽ ആരംഭിച്ചത്. ഏഴുമലൈയുടെ വിയോഗത്തോടെ സിനിമാ ചിത്രീകരണം നിർത്തിവച്ചു.

പി എസ് മിത്രനാണ് സർദാർ 2വിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത്. പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്‌മൺ കുമാറാണ് നിർമാണം. സർദാർ 2വിന്റെ ആദ്യ ഭാഗമായ സർദാർ 100 കോടി കളക്ഷൻ നേടിയിരുന്നു.

Continue Reading

Film

‘അമ്മ’ ആസിഫിനൊപ്പം: പിന്തുണയുമായി സിദ്ധീഖിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പോസ്റ്റ്‌

പുരസ്‌കാരം സ്വീകരിക്കുന്നത് മാത്രമല്ല, ആസിഫ് അലിയോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്

Published

on

കൊച്ചി: സംഗീതജ്ഞന്‍ രമേശ് നാരായണന്‍ അപമാനിച്ചു എന്ന വിവാദത്തില്‍ നടന്‍ ആസിഫ് അലിക്ക് പിന്തുണയുമായി താരസംഘടന ‘അമ്മ’. ‘ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗീതം’ – നടനും ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ചിനിടെ രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ മടി കാണിക്കുകയും പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍ നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറി. തുടര്‍ന്ന് ജയരാജ് രമേശിന് പുരസ്‌കാരം നല്‍കുകയായിരുന്നു.

പുരസ്‌കാരം സ്വീകരിക്കുന്നത് മാത്രമല്ല, ആസിഫ് അലിയോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണനില്‍ നിന്ന് ഉണ്ടായതെന്നും സംഭവത്തില്‍ മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

Continue Reading

Trending