തിരുവനന്തപുരം: എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിയേക്കുമെന്ന് സൂചന. ഇതിനായി എന്‍സിപി നേതൃത്വം നീക്കം ആരംഭിച്ചു. ചൊവ്വാഴ്ച സമര്‍പ്പിക്കുന്ന ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കാനാണ് എന്‍സിപി തീരുമാനം. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് പീതാംബര്‍ മാസ്റ്റര്‍ നാളെ ഡല്‍ഹിയില്‍ ശരത്പവാറുമായി കൂടിക്കാഴ്ച നടത്തും.
മാധ്യമപ്രവര്‍ത്തകയുമായി അശ്ലീല ഫോണ്‍സംഭാഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദം ഏകദേശം ഒത്തുതീര്‍ന്ന സാഹചര്യത്തിലാണ് ശശീന്ദ്രന് മന്ത്രി പദവിക്കു വീണ്ടും സാധ്യത തെളിഞ്ഞത്.