More
സ്‌നേഹത്തെ താപസിച്ച കവിവര്യന്‍
മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്‍ക്ക് രാജ്യത്തെ ക്ഷുദ്രശക്തികള്‍ വാളുമായി പാഞ്ഞടുക്കുമ്പോള്‍ ആ നാവും തൂലികയും കവിയുടെ ജീവിതസായന്തനത്തില്‍ വേണ്ടതുപോലെ പ്രതികരിച്ചില്ലെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നു.

കെ.പി ജലീല്‍
എണ്‍പതു ദശകക്കാലത്തെ സാഹിത്യകവേയത്തിന് പരിസമാപ്തി. കവിഭാവനപോലെ വെളിച്ചത്തില്‍നിന്ന് ‘തമസ്സ് എന്ന സുഖപ്രദമായ’ അവസ്ഥയിലേക്ക് മഹാകവി നീങ്ങിയിരിക്കുന്നു. കുമരനെല്ലൂരിലെ അമേറ്റിക്കര എന്ന നിളാതീരഗ്രാമത്തില്‍പിറന്ന് കാലികനായ എം.ടിയോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരവും കയ്യിലേന്തി മഹാകവി അക്കിത്തം അച്യുതന്‍നമ്പൂതിരി തൊണ്ണൂറ്റിനാലാം വയസ്സില്‍ വിടചൊല്ലുമ്പോള്‍ ഒരു ഇതിഹാസമാണ് കൂടെപ്പോകുന്നത്. പ്രഥമ കവിതയായ ‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം’ പോലെ ഒരു നൂറ്റാണ്ടോളം ജിവിച്ചും രചിച്ചും താണ്ടിയ തപസ്യയില്‍നിന്നുള്ള വിജയകരമായ പടിയിറക്കം. അരുതായ്മകള്‍ക്കെതിരായ പോരാട്ടവുമായി കമ്യൂണിസത്തില്‍നിന്ന് ആത്മീയതയിലെത്തി അവിടെനിന്ന് വീണ്ടും വലത്തോട്ട് ചെരിഞ്ഞൊരു താപസയാത്രയുടെ അന്ത്യം. എട്ടാം വയസ്സില്‍ അമ്പലത്തിലെ ചുമരുകളില്‍ വരച്ചും എഴുതിയും സമാരംഭംകുറിച്ചൊരു സര്‍ഗയാത്രക്ക് ശുഭാന്ത്യം. സ്‌നേഹമോ ദു:ഖമോ, വെളിച്ചമോ ഇരുട്ടോ? മലയാളത്തിന്റെ മഹാകവികളിലൊന്നായ അക്കിത്തത്തിന്റെ കവിതാകൂട്ട് ഇതിലേതായിരുന്നുവെന്ന് വേര്‍തിരിച്ചുപറയുക വിഷമകരം. മനുഷ്യജീവിതവും അതിലെ വികാര വൈജാത്യങ്ങളും മനസ്സിലും ജീവിതത്തിലും വരികളിലും ആവാഹിച്ചും പ്രവഹിപ്പിച്ചും നടന്ന സാഹിത്യകുലപതിയായിരുന്നു.
‘ഒരുകണ്ണീര്‍കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം’
എന്നെഴുതാന്‍ ഇനി അക്കിത്തമില്ല. രാജ്യത്തിന്റെ സാഹിത്യലോകത്ത് അക്കിത്തം കൈവെക്കാത്ത പുരസ്‌കാരങ്ങള്‍ അധികമില്ലെന്നുതന്നെ പറയാം. ജ്ഞാനപീഠത്തിന്പുറമെ കേന്ദ്ര സാഹിത്യഅക്കാദമിയുടെയും കേരള സാഹിത്യഅക്കാദമിയുടെയും പുരസ്‌കാരങ്ങള്‍, എഴുത്തച്ഛന്‍, വയലാര്‍, ആശാന്‍ പുരസ്‌കാരങ്ങള്‍, പത്മശ്രീ അടക്കം നിരവധിബഹുമതികള്‍ ഇക്കാലയളവില്‍ മഹാകവിയെ തേടിയെത്തി. കോവിഡ്കാല പ്രോട്ടോകോള്‍ കാരണം ലളിതമായി നടന്ന ജ്ഞാന പീഠപുരസ്‌കാര ചടങ്ങിലായിരുന്നു അക്കിത്തത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രഭാഷണം. അതില്‍ നിറഞ്ഞുനിന്നതും മറക്കാത്ത മാനവസ്‌നേഹംതന്നെയായിരുന്നു. കമ്യൂണിസത്തോടുള്ള ആദ്യകാലസ്‌നേഹത്തിന് തന്റെ അയല്‍ നാട്ടുകാരനായ ഇ.എം.എസ് നമ്പൂതിരിപ്പാടുമായി ബന്ധമുണ്ടായിരുന്നതുപോലെ വിപ്ലവകവികളായ വി.ടി ഭട്ടതിരിപ്പാടിനെയും ഇടശേരിയെയും ഗുരുക്കന്മാരായി കണ്ടുകൊണ്ടായിരുന്നു എഴുത്തിന്റെ തുടക്കം. ഭാഷാപിതാവ് എഴുത്തച്ഛന്റെ വരികള്‍ അമ്മവഴി ഹൃദിസ്ഥമാക്കിയ ശൈശവകാലം. അവിടുന്ന് തുടങ്ങിയതാണ് മലയാളത്തോടുള്ള തീരാപ്രണയം. പല സമകാലികരും ഉന്നതകുലജാതരുടെ ഭാഷയായ സംസ്‌കൃതവുമായി കാവ്യരചന നടത്തുന്ന കാലത്ത് ‘വെളിച്ചം ദു:ഖമാണുണ്ണീ,തമസ്സല്ലോ സുഖപ്രദം’ എന്ന് ആദ്യകൃതിയില്‍തന്നെ എഴുതിവെച്ച മഹാകവിക്ക് ലളിതോക്തിയോടായിരുന്നു അടുപ്പമധികവും. മലയാളി പകുതി കളിയായും കാര്യമായും ചുണ്ടില്‍കൊണ്ടുനടക്കുന്ന ഈ കവിതാശകലം നരകത്തിന്റെ വക്താക്കളെ നോക്കിയാണ് അക്കിത്തം പ്രയോഗിച്ചത്. മലയാളമുള്ളകാലത്തോളം ഈ വരികള്‍ മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിച്ചുകൊണ്ടേയിരിക്കുമെന്ന് തീര്‍ച്ച. അത്രക്ക് അര്‍ത്ഥഗര്‍ഭമാണ് ആ രണ്ടുവരികളിലൂടെ കവി മനുഷ്യജീവിതത്തെ ഉപന്യസിച്ചുവെച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ നിരര്‍ത്ഥകതകൂടിയാണാ വാക്കുകളിലൂടെ കവി സന്നിവേശിപ്പിച്ചത്.
18-ാം വയസ്സില്‍ 1944ലായിരുന്നു ആദ്യകവിതാസമാഹാരം. 1952ല്‍ പ്രഥമപുരസ്‌കാരം. സംസ്‌കൃതം, ഇംഗ്ലീഷ്, തമിഴ്, കണക്ക് എന്നിവയെല്ലാം ചെറുപ്രായത്തില്‍തന്നെ ഹൃദിസ്ഥമാക്കിയ അച്യുതന്‍ നമ്പൂതിരിക്ക് അവ എഴുത്തുവഴിയിലെ കൂട്ടുകാരും പ്രചോദകരുമായി. ചിത്രകലയിലും സംഗീതത്തിലുംകൂടി പ്രാവീണ്യം സിദ്ധിച്ചതോടെ യുവപണ്ഡിതനെന്നറിയപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ജീവിച്ച പലര്‍ക്കും അനുഭവിക്കാനും കാണാനും ഇടയാകേണ്ടിവന്ന സാമൂഹിക ജീവിതത്തിന്റെ തൊട്ടുകൂടായ്മ മുതലായ തിന്മകള്‍ക്കെതിരെ കൊച്ച് അച്യുതനും കൂട്ടിനിറങ്ങി. പ്രസിദ്ധമായ പാലിയം സത്യഗ്രഹത്തില്‍ പങ്കെടുത്തത് അങ്ങനെയാണ്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എഴുതിയ വി.ടിയോടും സാധാരണക്കാരുടെ കവി ഇടശേരിയോടും ബഹുമാനാദരവുകള്‍ പുലര്‍ത്തിയ അക്കിത്തം പക്ഷേ അവരുടെ ശൈലിയിലും സപര്യയിലുമായിരുന്നില്ല കാവ്യജീവിതം പടുത്തുയര്‍ത്തിയത്. സ്വന്തമായൊരു കാവ്യശൈലി മെനഞ്ഞെടുത്തായിരുന്നു അക്കിത്തത്തിന്റെ ജീവല്‍സാഹിത്യം പിച്ചവെച്ചത്. പത്രപ്രവര്‍ത്തനത്തിലായിരുന്നു മറ്റുപല സാഹിത്യകാരന്മാരെയുംപോലെ അക്കിത്തത്തിന്റെയും യൗവനകാല ഇടം. യോഗക്ഷേമം, മംഗളോദയം എന്നിവയിലായിരുന്നു മാധ്യമ തൊഴില്‍. മംഗളോദയം പ്രസില്‍നിന്ന് പുറത്തിറങ്ങിയ ഉണ്ണിനമ്പൂതിരിയുടെ പ്രിന്ററും പബ്ലിഷറുമായ അക്കിത്തം പിന്നീട് ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായാണ് ജീവിത വരുമാനം നേടിയത്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി എന്നീ സാമൂഹികപ്രസക്തമാര്‍ന്ന ‘സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്നും ‘സ്‌നേഹമാണഖിലസാരമൂഴിയില്‍’ എന്നും എഴുതിയ മഹാകവികളുടെ ആശയങ്ങള്‍ തന്നെയാണ് അക്കിത്തത്തിലും മലയാളി ദര്‍ശിച്ചതും സ്വാംശീകരിച്ചതും. സമകാലിക നാടകങ്ങളില്‍ വേഷമിട്ടു. ബലിദര്‍ശനം, ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ ലോകം, ബലിദര്‍ശനം, മാനസപൂജ, ഭാഗവത വിവര്‍ത്തനം തുടങ്ങിയ അക്കിത്തത്തിലെ കവിക്ക് മലയാളിയുടെ പൂമുഖങ്ങളില്‍ ഇടംനേടിക്കൊടുത്തു.
‘തോക്കിനും വാളിനും വേണ്ടി, ചെലവിട്ടോരിരുമ്പുകള്‍, ഉരുക്കി വാര്‍ത്തെടുക്കാവൂ, ബലമുള്ള കലപ്പകള്‍’ എന്നെഴുതുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളോടുള്ള മമതയാണ് പ്രതിഫലിച്ചത്. മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്‍ക്ക് രാജ്യത്തെ ക്ഷുദ്രശക്തികള്‍ വാളുമായി പാഞ്ഞടുക്കുമ്പോള്‍ ആ നാവും തൂലികയും കവിയുടെ ജീവിതസായന്തനത്തില്‍ വേണ്ടതുപോലെ പ്രതികരിച്ചില്ലെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നു. പക്ഷേ ആ തമസ്സിനിടയിലും ജ്വലിച്ചുനില്‍ക്കുമെന്നും ആ രചനാവൈഭവം. ഇരുപതുദിവസംമുമ്പ് സ്വഭവനത്തില്‍വെച്ച്് ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മഹാകവി ഉദ്‌ബോധിച്ചതുപോലെ, നിരുപാധിക സ്‌നേഹമെന്ന സൗരമണ്ഡലംകൊണ്ട് ഈ ദു:ഖത്തെയും നമുക്ക് മറികടക്കാം.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india2 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി