Connect with us

More

അക്കിത്തത്തിന് ആദരമറിയിക്കാന്‍ സാദിഖലി തങ്ങള്‍ ദേവായനത്തില്‍

Published

on

കുമരനല്ലൂര്‍: മലയാളത്തിന്റെ മഹാകവിയെ ഭാരതം ആദരിച്ചു എന്നറിഞ്ഞ നിമിഷം മുതല്‍ അമേറ്റിക്കരയിലെ ദേവായനത്തിലേക്ക് അഭിനന്ദനപ്രവാഹമായിരുന്നു. നേരിട്ട് അനുമോദനം അറിയിക്കാന്‍ പ്രിയപ്പെട്ടവരുടെ ഒഴുക്ക് ഇന്നലെയും തുടര്‍ന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കേരളത്തിന്റെ അഭിമാനമായ മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ നവതിയുടെ നിറവിലാണ് അമേറ്റിക്കരയിലേക്ക് പത്മപ്രഭ പരത്തി ഈ ആദരം കടന്നെത്തിയത്. തന്നെ കാണാന്‍ വരുന്നവരെ എല്ലാം സന്തോഷം എന്ന ചെറുവാക്കിലൊതുക്കി അദ്ദേഹം സ്വീകരിച്ചു. അത്യത്ഭുതവും അതിസന്തോഷവും അദ്ദേഹത്തിന്റെ മുഖത്ത് ഇല്ലെങ്കിലും കൂറേയേറെ അധ്വാനിച്ചിട്ടുണ്ട്. അതിനെല്ലാം ചേര്‍ന്ന് പ്രതിഫലം ലഭിച്ചെന്ന് കരുതിയാല്‍ മതി-വന്നവരോടെല്ലാം അക്കിത്തം പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. നേട്ടങ്ങളില്‍ അതിരറ്റ് ആഹ്ലാദിക്കാനും നഷ്ടങ്ങളില്‍ വിലപിക്കാനും ഒരിക്കലും അദ്ദേഹം മുതിരാറില്ല. നിരവധി പുരസ്‌കാരങ്ങള്‍ തേടി എത്തിയ അദ്ദേഹത്തിന് രാജ്യം നല്‍കിയ ഈ ആദരത്തില്‍ ഒരു നാടും ജനതയും ആഹ്ലാദം പങ്കുവെച്ചു. വൈകി കിട്ടിയ ഈ അംഗീകാരം വരദാനമായിട്ടാണ് സാംസ്‌കാരിക സമൂഹം വിലയിരുത്തുന്നത്.
പത്മശ്രീ പുരസ്‌കാരം നേടിയ മഹാകവി അക്കിത്തത്തെ അനുമോദിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കുമരനല്ലൂര്‍ അമേറ്റിക്കരയിലെ ദേവായനത്തില്‍ എത്തി. കഴിഞ്ഞദിവസം ഉച്ചയോടെയാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മലയാളത്തിന്റെ മഹാകവിയെ നേരിട്ട് അഭിനന്ദിക്കാന്‍ തങ്ങള്‍ എത്തിയത്. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേക സന്ദേശം തങ്ങള്‍ കവിക്ക് കൈമാറി. മനയിലെത്തിയ തങ്ങളെ കവി കൂപ്പുകൈയോടെ തന്റെ അടുത്തേക്ക് ഇരുത്തി. ഇരുവരും സ്‌നേഹം പങ്കുവെച്ചു. മകന്‍ നാരായണനും മറ്റു കുടുംബാംഗങ്ങളും തങ്ങളെ സ്വീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി എം.പി അബ്്ദുസമദ് സമദാനി, കെ.പി.സി.സി സെക്രട്ടറി പി.ടി അജയ്്‌മോഹന്‍, വി.ടി ബല്‍റാം എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, മലപ്പുറം ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി വി.കെ.എം ഷാഫി, കപ്പൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് അലി കുമരനല്ലൂര്‍, യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍സെക്രട്ടറി കെ.സമദ്, സുബൈര്‍ കൊഴിക്കര, എന്‍.ഷാഫി തങ്ങള്‍, മാടമ്പ കുഞ്ഞുകുട്ടന്‍, കെ.ഉമര്‍, പി.പി സക്കീര്‍, , ടി.ഖാലിദ്, വി.പി ഉമര്‍കുട്ടി, കെ.സമദ്, കെ.ഷിഹാബ്, ഷാനവാസ് മുളക്കല്‍, എ.വി ജാഫര്‍, വി.പി ജാഫര്‍, വി.കെ ആലി, സി.എം മോനു, ആസിം ആളത്ത്് തുടങ്ങിയവര്‍ അനുമോദനം നല്‍കാന്‍ എത്തിയിരുന്നു. കപ്പൂര്‍ പഞ്ചായത്ത്് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രത്യേകമായി അമേറ്റിക്കരയിലേക്കുള്ള വഴിയില്‍ അനുമോദനമറിയിച്ച്്് പ്രവേശനകവാടവും ഉയര്‍ത്തി.

News

മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല

ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.

വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.

ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.

യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.

Continue Reading

kerala

അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു

ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.

Published

on

ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

Published

on

പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.

ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.

2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.

Continue Reading

Trending