തിരുവനന്തപുരം: ത്രിദിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ട്രോളി മലയാളികള്‍. ബീഫ് കഴിക്കാന്‍ അനുവദിക്കാത്ത അലവലാതി ഷാജി നീയാണോ എന്ന ചോദ്യത്തോടെയാണ് അമിത് ഷായെ മലയാളികള്‍ വരേവറ്റത്.   എന്ന ഹാഷ്ടാഗ് വരെ സോഷ്യല്‍മീഡിയയില്‍ തരംഗമായിട്ടുണ്ട്.

dbswbmpv0aeirhi

അലവലാതി ഷാജിക്ക് കേരളത്തിലേക്ക് സ്വാഗതം എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നത്. ‘ദരിദ്രരെ കാണാന്‍ ക്യാമറയുമായി പോകുന്ന അലവലാതി ഷാജി നിങ്ങളാണോ, മലയാളികളെ ബീഫ് കഴിക്കാന്‍ അനുവദിക്കാത്ത അലവലാതി ഷാജി നിങ്ങളാണോ?’ തുടങ്ങിയ ട്വീറ്റുകളാണ് ഇതില്‍ ഏറെയും.

southlive%2f2017-06%2f747a4385-e5a4-4b66-bd16-eee79b3447a5%2fal6

കേരളത്തില്‍ പ്രഭാത ഭക്ഷണമായി ബീഫും പൊറോട്ടയും കാണുന്ന അമിത് ഷായെയും ചിലര്‍ സങ്കല്‍പ്പിക്കുന്നു. കേരളം വിടുമ്പോള്‍ ഉള്ളിസുരയെന്നു വിശേഷിപ്പിക്കുന്ന കെ.സുരേന്ദ്രനെ കൂടെ കൊണ്ടു പോകണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിന് എന്തു പറ്റി സര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അമിത്ഷായുടെ മറുപടിയും ട്വീറ്റുകളിലുണ്ട്.