Connect with us

News

അധികാരത്തിലേറും മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടിയച്ചിരിക്കണം; ഹമാസിനെതിരെ ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ്

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ സമ്പൂര്‍ണനാശമെന്നാണ് ഹമാസിന് ട്രംപ് നല്‍കിയ മുന്നറിയിപ്പ്

Published

on

വാഷിങ്ടണ്‍: ഇസ്റാഈലിന്റെ ക്രൂരമായ കൂട്ടക്കൊല തുടരുന്നതിനിടെ അധികാരത്തിലേറും മുമ്പ് മുഴുവന്‍ ബന്ദികളെയും വിട്ടിയച്ചില്ലെങ്കില്‍ മൊത്തം നശിപ്പിക്കുമെന്ന് ഹമാസിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ സമ്പൂര്‍ണനാശമെന്നാണ് ഹമാസിന് ട്രംപ് നല്‍കിയ മുന്നറിയിപ്പ്. ഈ മാസം 20നാണ് അമേരിക്കയുടെ 47മത് പ്രസിഡന്റായി ട്രംപ് ചുമതലയേല്‍ക്കുന്നത്.

ട്രംപിന്റെ വാക്കുകള്‍: ”നിങ്ങളുടെ വിലപേശലില്‍ ഇടപെടണമെന്ന് ആഗ്രഹമില്ല. പക്ഷേ വൈറ്റ്ഹൗസില്‍ അധികാരത്തിലേറുമ്പോള്‍ ബന്ദികള്‍ അവരുടെ വീട്ടില്‍ തിരിച്ചെത്തിയിരിക്കണം. ഇല്ലെങ്കില്‍ പശ്ചിമേഷ്യയിലെ നിങ്ങളുടെ എല്ലാ കേന്ദ്രങ്ങളും നശിപ്പിക്കും”- ട്രംപ് പറഞ്ഞു.

ഫ്ലോറിഡയിലെ മാര്‍ അലാഗോയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ സ്ഥിതിഗതികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ട്രംപിന്റെ ഭീഷണി. പശ്ചിമേഷ്യയിലെ പ്രത്യേക ദൂതന്‍ സ്റ്റീവന്‍ ചാള്‍സ് വിറ്റ്കോഫ് മടങ്ങിയെത്തിയിട്ടേയുള്ളൂവെന്നും ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നിയുക്ത പ്രസിഡന്റ് പറയുന്നത് അദ്ദേഹം പ്രതീക്ഷിക്കുന്ന കാര്യങ്ങളാണെന്നാണ് ട്രംപിന്റെ പ്രസ്താവനയോടുള്ള വിറ്റ്കോഫിന്റെ പ്രതികരണം. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും വീണ്ടും ഖത്തര്‍ സന്ദര്‍ശിച്ച് ചര്‍ച്ച തുടരുമെന്നും ഇപ്പോഴത്തെ പുരോഗതിയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചനടന്നുവരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.

kerala

പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു

നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

Published

on

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

Continue Reading

kerala

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

Published

on

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ജയില്‍ ഡിഐജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ഇന്ന സമര്‍പ്പിക്കുക. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെക്കുറിച്ച് സെന്‍ട്രല്‍ ജയിലിലെ മറ്റു തടവുകാര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ തടവുകാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം നമ്പര്‍ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

Continue Reading

kerala

കുന്നംകുളത്ത് സി പി എം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

മൂന്നുപേര്‍ക്ക് പരിക്കേറ്റു.

Published

on

തൃശൂര്‍ കുന്നംകുളത്ത് സി പി എം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. 2 സിപിഎം പ്രവര്‍ത്തകര്‍ക്കം പരിക്കേറ്റിരുന്നു.

ചെമ്മണ്ണൂരിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ സംഘശക്തി ക്ലബ്ബില്‍ വച്ചായിരുന്നു സംഘര്‍ഷം. ചീരംകുളങ്ങര പൂരത്തിന് ഉണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഇന്നലെ നടന്നത്.

Continue Reading

Trending