ബംഗളൂരു: നിര്‍ത്തിയിട്ട ലോറിയില്‍ ആംബുലന്‍സ് ഇടിച്ച് നാലു പേര്‍ മരിച്ചു. ഇന്നു രാവിലെ ബംഗളൂരു ഹൊസൂര്‍ റോഡിലാണ് അപകടമുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ തൃച്ചിയില്‍ നിന്നും ബംഗളൂരുവിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.