Culture
ട്രംപിന്റെ ഭീഷണിക്കു പിന്നാലെ ഫലസ്തീനുള്ള സഹായം വെട്ടിക്കുറച്ച് അമേരിക്ക
വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭ ഫലസ്തീനു നല്കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതം അമേരിക്ക പകുതിയിലധികം വെട്ടിക്കുറച്ചു. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 60 മില്യണ്‍ ഡോളര്‍ നല്കിയാല് മതിയെന്നാണു തീരുമാനം. ഇതോടെ 65 മില്യണ്‍ ഡോളറാണ് വെട്ടിക്കുറച്ചത്. പുതിയ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ സഹായനിധിയെ കാര്യമായി ബാധിക്കുമെന്ന് യുഎന്‍ റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സി അറിയിച്ചു. വെസ്റ്റ് ബാങ്ക്, ഗസ മുനമ്പ്, ലെബ്നാന്, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളില്‍ കഴിയുന്ന ഫലസ്തീനികളുടെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് യു.എന്‍ ആര്.ഡബ്ല്യൂ.എ ഫണ്ട് ചെലവഴിക്കുന്നത്.
രണ്ടാഴ്ച മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എസ് നല്‍കിവരുന്ന ഇത്തരം സഹായങ്ങളെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി യുഎസ് സാമ്പത്തിക സഹായ നല്‍കിവരുകയാണെന്നും അത്തരം സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീക്ഷണി. ഇതിനു പിന്നാലെയാണ് സഹായം വെട്ടിച്ചുരുക്കിയതായി അമേരിക്ക അറിയിക്കുന്നത്. യുഎന്നിന്റെ റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സിക്ക് (യുഎന്‍ആര്‍ഡബ്ല്യൂഎ) ഫണ്ടിന്റെ 30 ശതമാനം സംഭാവന നല്‍കിയത് യു.എസ് ആയിരുന്നു. അതേസമയം സാമ്പത്തിക സഹായം വെട്ടികുറച്ച തീരുമാനം ആരെയും ശിക്ഷിക്കാനുള്ള നടപടിയല്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് ഹീതര്‍ നൗവെര്‍ട്ട് പറഞ്ഞു.
Film
‘ഇരിക്കാനൊരു കസേര പോലും ഇല്ലായിരുന്നു’; ബോളിവുഡിലെ തുടക്കകാലത്തെ കുറിച്ച് ദുല്‍ഖറിന്റെ തുറന്ന വെളിപ്പെടുത്തല്‍
കര്വാന് (2018) എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്.
മുംബൈ: ഹിന്ദി സിനിമയില്‍ തന്റെ ആദ്യകാല അനുഭവങ്ങള്‍ എളുപ്പമല്ലായിരുന്നുവെന്ന് നടന് ദുല്‍ഖര്‍ സല്മാന് തുറന്നുപറഞ്ഞു. കര്വാന് (2018) എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇര്ഫാന് ഖാനൊപ്പം അഭിനയിച്ച ചിത്രം ശ്രദ്ധ നേടിയെങ്കിലും, അതിനുള്ളിലെ യാഥാര്‍ത്ഥ്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ലെന്നാണ് താരം പറയുന്നു. ‘ഹിന്ദി സിനിമകള്‍ ചെയ്യുമ്പോള്‍, കൂടെ വന്ന രണ്ട് പേര് ഉള്‍പ്പെടെ ഞങ്ങളെ സെറ്റില്‍ ഒതുക്കിപ്പാര്‍പ്പിക്കുകയായിരുന്നു. ഞാന്‍ വലിയ താരമാണെന്നൊരു ധാരണ സൃഷ്ടിക്കേണ്ടി വന്നിരുന്നു. ഇല്ലെങ്കില്‍ ഒരു കസേര പോലും ലഭിക്കില്ലായിരുന്നു,’ ദുല്‍ഖര്‍ പറഞ്ഞു.
‘മോണിറ്ററിന് പിന്നില്‍ നിന്ന് കാണാന്‍ പോലും ഇടം ഇല്ലായിരുന്നു ആളുകള്‍ നിറഞ്ഞിരുന്നു. ചിലപ്പോള്‍ വിലകൂടിയ കാറില്‍ സംഘമൊത്തുവന്നാല്‍ മാത്രം അയാള്‍ താരം എന്ന രീതിയില്‍ കാണുന്ന ഒരു സംസ്കാരമുണ്ടെന്നു തോന്നി. അത് ദുഃഖകരമാണ്. എന്റെ ഊര്‍ജം ആ വഴിയിലേക്ക് പോകേണ്ടതല്ലല്ലോ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാണ ദഗ്ഗുബതിയുമായി നടത്തിയ സംഭാഷണത്തെ ഉദ്ധരിച്ച് ദുല്‍ഖര്‍ പറഞ്ഞു. ‘ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയുടെ വലുപ്പം അത്യന്തം വലുതാണ് തിയേറ്ററുകളുടെ എണ്ണം മുതല്‍ വിപണിയും ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളും വരെ. അതിന് മുന്നില്‍ നമ്മുടേതു പോലെ ചെറിയ സംസ്ഥാനങ്ങളുടെ വ്യവസായം ചെറുതാകാം. പക്ഷേ നമ്മള് നമുക്കുതന്നെ വലിയവരാണെന്ന് കരുതാറുണ്ട്. വ്യവസായത്തിന്റെ വലിപ്പം തന്നെ സമീപനങ്ങളെ സ്വാധീനിക്കുന്നുണ്ടാവാം.’ ദുല്‍ഖര്‍ അവസാനമായി അഭിനയിച്ചത് നവംബര്‍ 14ന് റിലീസ് ചെയ്ത തമിഴ് പീരിയഡ് ഡ്രാമയായ ‘കാന്തല’ യിലാണ്. അടുത്തതായി മലയാള ചിത്രമായ ‘ഐ ആം ഗെയിം’ ലാണ് താരം എത്തുന്നത്.
filim
ജയിലര്‍ രണ്ടാം ഭാഗത്തിലും വിനായകന്; സ്ഥിരീകരിച്ച് താരം
ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ്
ജയിലര്‍ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ മലയാളി താരം വിനായകന് ജയിലര്‍ രണ്ടാഭാഗത്തിലുമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ‘മനസ്സിലായോ സാറെ’ എന്ന ഒറ്റ ഡയലോഗില്‍ ഹിറ്റായ വിനായകന്റെ വേഷം രജനികാന്തിനോളം പ്രേഷക ശ്രദ്ധ നേടിയതായിരുന്നു. രണ്ടാം ഭാഗത്തിലും വിനായകന് ഉണ്ടാകുമെന്ന് താരം സ്ഥിരീകരിച്ചിരിക്കുകയാണ്.
ജയിലര്‍ രണ്ടാം ഭാഗത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പാലക്കാട് അട്ടപ്പാടിയിലായിരുന്നു. ജയിലര്‍ 2 ന്റെ ചിത്രീകരണം കോഴിക്കോട് വെച്ച് നടന്നിരുന്നു. വിജയ് സേതുപതിയും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്
മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോള്‍ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുണ്ടായിരുന്നത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നതും. ചിത്രത്തില്‍ അടുത്തുതന്നെ നടന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോട്ടുകള്‍.
entertainment
മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.
മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്മാന് അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala18 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india19 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala17 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala18 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

