Connect with us

india

കര്‍ണാടകയില്‍ അമുല്‍ വിവാദം തിളക്കുന്നു: ബഹിഷ്‌കരിക്കുമെന്ന് ഹോട്ടലുടമകള്‍

ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ കമ്പനിയുടെ പാലുല്‍പന്നങ്ങള്‍ കര്‍ണാടകയില്‍ എത്തിച്ചു വിതരണം ചെയ്യാനുള്ള നീക്കത്തിനെതിരെ വന്‍പ്രതിഷേധം.

Published

on

ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ കമ്പനിയുടെ പാലുല്‍പന്നങ്ങള്‍ കര്‍ണാടകയില്‍ എത്തിച്ചു വിതരണം ചെയ്യാനുള്ള നീക്കത്തിനെതിരെ വന്‍പ്രതിഷേധം. ഹോട്ടലുകളില്‍ അമൂല്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ ബാംഗ്ലൂരിലെ ഹോട്ടല്‍ ഉടമകളുടെ സംഘടനയായ ബൃഹത് ബാംഗ്ലൂരു ഹോട്ടല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി പാല്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് അസോസിയേഷന്റെ തീരുമാനം.

ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ കമ്പനിയുടെ പാലുല്‍പന്നങ്ങള്‍ കര്‍ണാടകയില്‍ എത്തിക്കുക വഴി കര്‍ണാടകയുടെ സ്വന്തം ബ്രാന്‍ഡ് ആയ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ഉല്‍പന്നങ്ങളായ നന്ദിനിയുടെ തകര്‍ച്ചക്ക് അത് കാരണമാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കര്‍ണാടകയുടെ ഉല്‍പന്നങ്ങളുടെ വ്യാപാരം തകര്‍ക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ കൂട്ടുപിടിച്ചു അമൂലിനെ കര്‍ണാടകയില്‍ എത്തിക്കാന്‍ നേതൃത്വം കൊടുക്കുന്നതെന്ന് കോണ്‍ഗ്രസും ജനതാദളും ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ സഹകരണ വകുപ്പ് രൂപപ്പെടുത്തിയത് തന്നെ ഈ ഒളി അജണ്ട നടപ്പിലാക്കാനാണെന്നും മോദിയും അമിത് ഷായും ഇടക്കിടക്ക് കര്‍ണാടകയില്‍ വന്നുപോയത് ഗുജറാത്തിലെ അമുല്‍ കമ്പനിക്കായി നീക്കം നടത്തുന്നതിന്നാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

80 ലക്ഷം വരുന്ന കര്‍ണാടകയിലെ ക്ഷീര കര്‍ഷകരെ പട്ടിണിയിലാക്കുന്ന ഈ ഗൂഡ നീക്കത്തിന്നെതിരെ ശക്തമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യയും നീക്കത്തെ ശക്തമായി എതിര്‍ത്തു. തൈരിന്റെ പാക്കറ്റില്‍ ഹിന്ദി പദമായ ധൈ എന്ന് ചേര്‍ക്കാനുള്ള നീക്കം പരാജയപ്പെടുത്തിയ പോലെ കര്‍ണാടക പാല്‍ ഉത്പന്നങ്ങളെ മാര്‍ക്കറ്റില്‍ സംരക്ഷിക്കാന്‍ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കര്‍ണാടകത്തിലെ വിവിധ ധനകാര്യ സ്ഥാപങ്ങളടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ ബിജെപി സര്‍ക്കാര്‍ തകര്‍ത്തപോലെ നന്ദിനിയെയും തകര്‍ക്കാനാണ് ശ്രമം. ഇത് തടയുക തന്നെ ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഒരു രാജ്യം ഒരു വേഷം ഒരു ഭക്ഷണം എന്ന ഫാസിസ്റ്റ് മുദ്രാവാക്യം നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഗുജറാത്ത് ഉല്‍പന്നങ്ങളുടെ കടന്നുവരവെന്ന് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ബിജെപി എം.എല്‍.സി വിശ്വനാതും ആരോപിച്ചു. കര്‍ണാടകത്തിലെ കന്നട സംഘടനകളും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ ജീവിതോപാധി സംരക്ഷിക്കാന്‍ എല്ലാവിധത്തിലും പോരാടുമെന്ന് കര്‍ണാടക രക്ഷണ വേദികെ നേതാവ് പ്രവീണ്‍ ഷെട്ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; നാളെ കൊല്‍ക്കത്തയില്‍

അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തും.

Published

on

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി നാളെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ (ശനിയാഴ്ച, ഡിസംബര്‍ 13) പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തുന്ന മെസ്സിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തും.

തുടര്‍ന്ന്, ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിനെ മെസ്സി ഈ വേദിയില്‍ ആദരിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാണ്ടര്‍ പേസ് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

മെസ്സിയും ടീം അംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരാണ് നാളെ ഇന്ത്യയിലെത്തുക. മെസ്സിയും സംഘത്തിനുമൊപ്പം മോഹന്‍ ബഗാനും ഡയമണ്ട് ഹാര്‍ബര്‍ എഫ്‌സിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴി, 2022 ലോകകപ്പ് ജേതാവായ മെസ്സി തന്റെ 70 അടി ഉയരമുള്ള പ്രതിമ സന്ദര്‍ശിക്കും. കൊല്‍ക്കത്തയുടെ ‘ബിഗ് ബെന്‍’, ഡിയേഗോ മറഡോണയുടെ പ്രതിമ എന്നിവയ്ക്ക് സമീപം ലേക് ടൗണിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് ട്രോഫിയേന്തി പുഞ്ചിരിക്കുന്ന മെസ്സിയുടെ പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.

Continue Reading

india

‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ

Published

on

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.

എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Continue Reading

india

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി

. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.

Published

on

ഭുവനേശ്വര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ കലഹം. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും, അതിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ സ്‌കൂളില്‍ എത്തി അധ്യാപകനെ നേരിട്ടും അടിച്ചുമാറ്റുകയായിരുന്നു.

ട്യൂഷന്‍ ക്ലാസിലും സ്‌കൂള്‍ സമയത്തും പെണ്‍കുട്ടികളോട് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നു എന്ന മുന്‍പരാതികളും ഉണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍.

വിവരം ലഭിച്ചതോടെ പോലീസ് സ്‌കൂളിലെത്തിയപ്പോഴാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നഹകിനെ രക്ഷപ്പെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു. മകള്‍ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്റെ മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ ‘അനുസരണക്കേട് കാണിച്ചതിനാല്‍ ശിക്ഷിച്ചതാണ്’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും അവര്‍ ആരോപിച്ചു.

പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

Trending