Connect with us

india

ഡി.എം.കെയുടെ യൂത്ത് വിങ് കോണ്‍ഫറന്‍സില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനുള്ള ശ്രമം; ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സ്റ്റാലിന്‍

സമ്മേളനത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

Published

on

തമിഴ്‌നാട് ധനമന്ത്രി ഉദയനിധി സ്റ്റാലിന്‍ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഉദയനിധിയുടെ നേതൃത്വത്തില്‍ ജനുവരി 21ന് സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് വിങ് കോണ്‍ഫറന്‍സിനെ എതിര്‍ക്കുന്നവരാണ് ഇത്തരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതെന്ന് എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കി. സമ്മേളനത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തുടനീളമുള്ള യുവാക്കള്‍ സേലത്ത് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് എതിര്‍കക്ഷികള്‍ വ്യാജ പ്രചരണം നടത്തി സംസ്ഥാനത്ത് രാഷ്ട്രീയമായ അരക്ഷിതാവസ്ഥക്ക് നേതൃത്വം നല്‍കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

യൂത്ത് വിങ് കോണ്‍ഫറന്‍സിന്റെ ശ്രദ്ധ തിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിക്കരുതെന്നും സംസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളിയാണ് പരിപാടിയെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുക എന്നതാണ് സമ്മേളനത്തിന്റെ ഉദ്ദേശമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി നിലവില്‍ ആരോഗ്യവാനല്ല അതിനാലാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്ന വ്യാജ പ്രചാരണത്തിനെതിരെയും എം.കെ. സ്റ്റാലിന്‍ ആഞ്ഞടിച്ചു. താന്‍ ആരോഗ്യവാനും സന്തോഷവാനുമാണെന്നും 70 വയസായ താന്‍ കൃത്യമായ തന്റെ ജോലികള്‍ ചെയ്യുന്നുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ തന്റെ കഴിവിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയെ സഹായിക്കുകയാണെന്നും പ്രശ്‌ന പരിഹാരങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്നും അഭ്യൂഹങ്ങളോട് ഉദയനിധി നേരത്തെ പ്രതികരിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending