kerala
ആലുവയില്‍ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു
ഐ ബെല്ല് ഇലക്ട്രോണിക് കടയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.
ആലുവ തോട്ടുമുക്കത്ത് ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. ഐ ബെല്‍ ഷോറൂമിനാണ് തീപിടിച്ചത്. ഐ ബെല്ല് ഇലക്ട്രോണിക് കടയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോറൂം പൂര്‍ണമായി കത്തിനശിച്ചു. തീയണയ്ക്കാനുള്ള ഫയര്‍ഫോഴ്സിന്റെ ശ്രമം തുടരുന്നു. ഞായറാഴ്ച ആയതിനാല്‍ ജീവനക്കരാരും ഷോറൂമിലില്ലാത്തതും വന്‍ അപകടം ഒഴിവാക്കി.
രണ്ട് യൂണീറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ യൂണീറ്റ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. റോഡിലേക്ക് ഗ്ലാസുകളും മറ്റും പൊട്ടി തെറിച്ച് വീഴുന്നുണ്ട്. ഐ ബെല്ലിന്റെ ഗോഡൗണിനാണ് തീപിടിച്ചിരിക്കുന്നത്.
എന്നാല്‍ തീപടര്‍ന്ന് പിടിച്ചതെങ്ങനെയെന്നതില്‍ വ്യക്തതയില്ല. ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് കടയ്ക്ക് തീപിടിച്ചത്. അകത്തേക്ക് കയറുകയെന്നത് ശ്രമകരമാണ്. രണ്ടാം നിലയില്‍ തീപടര്‍ന്ന് പിടിച്ചിരിക്കുകയാണ്.
ഉച്ചയോടെയാണ് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അഗ്നിിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories9 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
