ഹൈദരാബാദ്​: ആന്ധ്രപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ച്​ അഞ്ചുമരണം. 30ഓളം പേർക്ക്​ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ്​ അപകടം.

സുങ്കാരിപേട്ടക്ക് സമീപം ആന്ധ്രപ്രദേശ്​ ​സ്​റ്റേറ്റ്​ റോഡ്​ ട്രാൻസ്​പോർട്ട്​ കോർപറേഷൻ ബസ്​ മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസുകൾ പരസ്​പരം കൂട്ടിയിടിച്ചതിന്​ പിന്നാലെ ഒരു ബസിൻെറ പിറകിൽ ട്രക്കും വന്നിടിച്ചു.

നിരവധിപേരുടെ പരിക്ക്​ ഗുരുതരമാണെന്നാണ്​ വിവരം. രണ്ടു ബസുകളിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്​. റോഡുകൾക്ക്​ ഇരുവശവും മാലിന്യകൂമ്പാരം കത്തിച്ചതിന്‍റെ പുക നിറഞ്ഞ്​ കാഴ്ച മറച്ചതാണ്​ അപകട കാരണം.