Connect with us

Video Stories

ദാദക്ക് അമര്‍ഷം അനില്‍ കുംബ്ലെ-വിരാത് കോലി പ്രശ്‌നം കൈകാര്യം ചെയ്തത് ശരിയായില്ലെന്ന് സൗരവ് ഗാംഗുലി

Published

on

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലി- ഹെഡ് കോച്ച് അനില്‍ കുംബ്ലെ എന്നിവര്‍ തമ്മിലുള്ള അനിഷ്ടങ്ങള്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടും പരിശീലകനെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച ക്രിക്കറ്റ് അഡ്‌വൈസറി കമ്മിറ്റി അംഗവുമായ സൗരവ് ഗാംഗുലി. വലിയ കോളിളക്കമുണ്ടായ കോലി-കുംബ്ലെ പ്രശ്‌നത്തിന് ശേഷം ആദ്യമായി സംസാരിക്കവെ പ്രശ്‌നം കൈകാര്യം ചെയ്ത രീതിയി ശരിയായില്ലെന്നും ഇതിലും മെച്ചപ്പെട്ട രീതിയില്‍ പ്രശ്‌നം പരിഹരിക്കേണ്ടയിരുന്നുവെന്നും അദ്ദേഹം ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെ വ്യക്തമാക്കി. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആദ്യം നിയോഗിച്ചത് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും വി.വി.എസ് ലക്ഷ്മണും അംഗമായ ക്രിക്കറ്റ് അഡ്‌വൈസറി കമ്മിറ്റിയെയായിരുന്നു. ഈ മൂന്ന് പേരും കോലി, കുംബ്ലെ എന്നിവരുമായി ലണ്ടനില്‍ വെച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം ക്രിക്കറ്റ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് ബോര്‍ഡാണ് പ്രശ്‌നത്തില്‍ ഇടപ്പെട്ടത്. ക്രിക്കറ്റ് ബോര്‍ഡിലെ ചിലരുടെ സംസാരത്തില്‍ പ്രയാസം പ്രകടിപ്പിച്ചാണ് കുംബ്ലെ രാജി പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് ആരായിരുന്നാലും പ്രശ്‌നം കുറച്ച് കൂടി രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നെന്ന് സൗരവ് പറഞ്ഞു. ക്രിക്കറ്റ് ബോര്‍ഡും വിവിധ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷന്‍ തലവന്മാരും തമ്മിലുള്ള യോഗത്തിലും സൗരവ് അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. ക്രിക്കറ്റ് ബോര്‍ഡ് ഏത് തരത്തിലുളള പരിശീലകനെയാണ് തേടുന്നതെന്ന് വ്യക്തമല്ലെന്നും മല്‍സരങ്ങള്‍ ജയിക്കാന്‍ മാത്രമുള്ള കോച്ചിനെയാണോ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ജൂലൈ ഒമ്പത് വരെ പരിശീലക പദവിയിലേക്ക് ആര്‍ക്കും അപേക്ഷ നല്‍കാം. ഈ അപേക്ഷകള്‍ പരിശോധിക്കുന്നത് സൗരവ് കൂടി ഉള്‍പ്പെട്ട അഡ്‌വൈസറി കമ്മിറ്റിയാണ്. എന്നാല്‍ പുതിയ കോച്ചിന്റെ നിയമനകാര്യത്തില്‍ എന്തെങ്കിലും സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പരിശീലക സ്ഥാനത്തേക്ക് എല്ലാവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ പരിഗണിക്കലാണ് ഞങ്ങളുടെ ജോലി. രവിശാസ്ത്രി അപേക്ഷ നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആര്‍ക്കും അപേക്ഷിക്കാമെന്നും വേണമെങ്കില്‍ തനിക്കും അപേക്ഷ നല്‍കാമെന്നും എന്നാല്‍ താന്‍ ഭരണാധികാരിയായത് കൊണ്ട് അതിന് കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
നേരത്തെ രവിശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ അദ്ദേഹം സൗരവും തമ്മില്‍ ചെറിയ സൗന്ദര്യപിണക്കമുണ്ടായിരുന്നു. എന്നാല്‍ പഴയ കാര്യങ്ങള്‍ക്കൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending