മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്ടീം ക്യാപ്റ്റനും ലെഗ് സ്്പിന്നറുമായ അനില്‍ കുംബ്ലെ ടീമിന്റെ പ്രധാന പരിശീലക സ്ഥാനത്തു നിന്നും രാജിവച്ചൊഴിഞ്ഞു. ചാമ്പ്യന്‍ ട്രോഫിയോടെ കാവാലധി കഴിഞ്ഞിട്ടും വിന്‍ഡീസ് പര്യടനത്തിലും തുടരാന്‍ രണ്ടാഴ്ചത്തേക്ക് കൂടി സമയം നീട്ടി നല്‍കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നെങ്കിലും കുംബ്ലെ നിരസിക്കുകയായിരുന്നു.

ലണ്ടനിലെ ഐ.സി.സി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കേണ്ട അനിവാര്യത ചൂണ്ടിക്കാട്ടിയാണ് കുംബ്ലെ വെസ്റ്റ്ന്‍ഡീസിലേക്ക് പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ ടീമിനെ അുഗമിക്കാതിരുന്നത്. എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. തിങ്കളാഴ്ച തുടങ്ങിയ ഐ.സി.സി വാര്‍ഷിക സമ്മേളനം ഈ മാസം 23 നായിരിക്കും അവസാനിക്കുക.