കണ്ണൂര്‍: ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് കായിക താരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്. താരം ബി.ജെ.പി അംഗത്വം സ്വീകരിച്ചുവെന്ന് വ്യാപകമായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

വിശദീകരണം ഇങ്ങനെ: വി.മുരളീധരനെ കാണാന്‍ പോയപ്പോള്‍ അവിടെ യെദ്യൂരപ്പ ഉണ്ടായിരുന്നു. യെദ്യൂരപ്പ ബി.ജെ.പിയുടെ ഒരു കൊടി തന്നു കന്നടയില്‍ എന്തോ പറഞ്ഞു ഫോട്ടോ എടുത്തു. ഇതാണ് ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് പറഞ്ഞു പ്രചരിക്കുന്നത്.