kerala

നഗരസഭാ കൗണ്‍സിലറുടെ കൊലപാതകത്തില്‍ ഒരാള്‍കൂടി പിടിയില്‍

By Test User

March 31, 2022

മഞ്ചേരി:ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ മുസ്ലിം ലീഗ് നഗരസഭാ കൗണ്‍സിലര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി അബ്ദുല്‍ മജീദിനെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബിനെ വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ മുസ്ലിം ലീഗ് കൗണ്‍സിലര്‍ തലപ്പില്‍ അബ്ദുല്‍ ജലീലിന്‍ മരണം സംഭവിക്കുന്നത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കൗണ്‍സിലര്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം മദ്യപ സംഘം തടഞ്ഞതുമായി ബന്ധപ്പെട്ട വാക്കേറ്റം ഉണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞു തീര്‍ത്തെങ്കിലും ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം കാറ് അടിച്ചുതകര്‍ക്കുകയും കൗണ്‍സിലറുടെ തലക്ക് അടിക്കുകയുമായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എങ്കിലും രക്ഷിക്കാനായില്ല.