crime

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

By webdesk14

December 27, 2023

ചെന്നൈ∙ കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. രഘുവരൻ, കറുപ്പു ഹസ്സൻ എന്നിവരെയാണ് കാഞ്ചീപുരം റെയിൽവേ പാലത്തിനു സമീപം വെടിവച്ചു കൊലപ്പെടുത്തിയത്. പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞദിവസം പ്രഭാകരന്‍ എന്ന ഗുണ്ടയെ പട്ടാപ്പകല്‍ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഒരു റെയില്‍വേ പാലത്തിന് അടിയില്‍ ഉള്ളതായി പുലര്‍ച്ചെ പൊലീസിന് വിവരം ലഭിക്കുന്നു.