സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവാഹചിത്രത്തിനും വാര്‍ത്തക്കും പ്രതികരണവുമായി നടി അന്‍സിബ ഹസ്സന്‍ രംഗത്ത്. തന്റെ ഷോട്ട്ഫിലിമിലെ ചിത്രമാണ് പ്രചരിക്കുന്നതെന്ന് അന്‍സിബ പറഞ്ഞു. ഷോട്ട്ഫിലിമിലെ വിവാഹഫോട്ടോ ഉപയോഗിച്ച് പ്രചാരണം നടത്തുകയായിരുന്നു ചിലര്‍. തന്റെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അന്‍സിബ പറഞ്ഞു. ഷോട്ട്ഫിലിമിലെ ഫോട്ടോ ഉപയോഗിച്ച് എന്റെ വിവാഹം കഴിഞ്ഞെന്ന് നിങ്ങള്‍ക്കെങ്ങനെ പോസ്റ്റിടാന്‍ കഴിയുന്നുവെന്ന് ഫേസ്ബുക്കിലൂടെ അന്‍സിബ ചോദിച്ചു.